NewsOnlive.in

വി​വാ​ഹം എ​പ്പോ​ൾ? കേ​ട്ടു മ​ടു​ത്തെ​ന്ന് ത​ബു

വി​വാ​ഹം എ​ന്നാ​ണ് എ​ന്ന ചോ​ദ്യം കേ​ട്ട് മ​ടു​ത്തെ​ന്ന് ബോ​ളി​വു​ഡ് ന​ടി ത​ബു. അ​ടു​ത്തി​ടെ ന​ട​ത്തി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. അ​ഭി​മു​ഖ​ത്തി​നി​ടെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു ചോ​ദി​ച്ച​പ്പോ​ഴാ​ണ് ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ൾ കേ​ട്ട് മ​ടു​ത്തെ​ന്ന് താ​രം മ​റു​പ​ടി പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ത​ബു അ​വി​വാ​ഹി​ത​യാ​യ​തി​ന് പി​ന്നി​ൽ അ​ജ​യ് ദേ​വ്ഗ​ണ്‍ ആ​ണ് എ​ന്ന വാ​ർ​ത്ത​യു​ടെ സ​ത്യ​ത്തെക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ ത​ബു​വി​ന്‍റെ പ്ര​തി​ക​ര​ണം ഒ​രു പൊ​ട്ടി​ച്ചി​രി​യാ​യി​രു​ന്നു.

അ​ത്ത​രം ത​ല​ക്കെ​ട്ട്, വാ​ർ​ത്ത വാ​യി​ക്കാ​ൻ ആ​ളു​ക​ളെ പ്രേ​രി​പ്പി​ച്ചു എ​ന്നു പ​റ​ഞ്ഞ ത​ബു താ​നും അ​ജ​യ്‌യും ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി. വാ​ർ​ത്ത മു​ഴു​വ​ൻ വാ​യി​ച്ച ആ​ളു​ക​ൾ​ക്ക് താ​ൻ എ​ന്താ​ണ് പ​റ​ഞ്ഞ​തെ​ന്ന് മ​ന​സി​ലാ​യി എ​ന്നും ത​ബു പ​റ​ഞ്ഞു.ത​ന്‍റെ ആ​ദ്യ ചി​ത്ര​മാ​യ വി​ജ​യ്പ​തി​ൽ അ​ജ​യും ഉ​ണ്ടാ​യി​രു​ന്നു. അ​ന്നു മു​ത​ൽ ത​ങ്ങ​ൾ ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണ്.

ഗോ​ൽ​മാ​ൽ എ​ഗെ​യ്ൻ ഷൂ​ട്ട് ചെ​യ്യു​ന്ന സ​മ​യ​ത്ത് താ​നും അ​ജ​യ്‌യും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തെക്കു​റി​ച്ച് അ​ർ​ഷാ​ദ് വാ​ർ​സി പ​റ​ഞ്ഞ​തും താ​രം വെ​ളി​പ്പെ​ടു​ത്തി. ര​ണ്ട് താ​ര​ങ്ങ​ൾ ത​മ്മി​ൽ ഇ​ത്ര ന​ല്ല സൗ​ഹൃ​ദം ക​ണ്ടി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു അ​ർ​ഷാ​ദ് പ​റ​ഞ്ഞ​ത്.