NewsOnlive.in

ടുജി കേസ് നവംബർ ഏഴിലേക്ക് മാറ്റി

ന്യൂഡൽഹി: ടുജി സ്പെക്ട്രം അഴിമതി കേസ് പരിഗണിക്കുന്നത് പ്രത്യേക സിബിഐ കോടതി നവംബർ ഏഴിലേക്ക് മാറ്റി. മുൻ ടെലികോം മന്ത്രി എ.രാജ, ഡിഎംകെ രാജ്യസഭാംഗം കനിമൊഴി തുടങ്ങിയവർ ഉൾപ്പെട്ട കേസാണ് മാറ്റിവച്ചത്.

കേസുമായി ബന്ധപ്പെട്ട രേഖകൾ വിശദമായി പരിശോധിക്കേണ്ടതിന് കൂടുതൽ സമയം ആവശ്യമാണെന്നും അതിനാൽ നവംബർ ഏഴിലേക്ക് കേസ് മാറ്റുകയാണെന്നും പ്രത്യേക കോടതി ജഡ്ജി ഒ.പി.സെയ്നി അറിയിച്ചു. കേസ് അടുത്ത തവണ പരിഗണിക്കുന്പോൾ അന്തിമ വിധി പറയുന്ന തീയതി അറിയിക്കുമെന്നും കോടതി പ്രഖ്യാപിച്ചു. കേസിലെ പ്രതികളെല്ലാം നവംബർ ഏഴിന് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.