NewsOnlive.in

സോളാർ റിപ്പോർട്ട്: എല്ലാ നിയമസഭാ അംഗങ്ങൾക്കും പകർപ്പ് നൽകണമെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: സോളാർ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് എല്ലാ നിയമസഭാ അംഗങ്ങൾക്കും നൽകണമെന്ന് പ്രതിപക്ഷ ഉപനേതാവ് കെ.സി.ജോസഫ്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം സ്പീക്കർക്ക് കത്ത് നൽകി.

സോളാർ കേസ് അന്വേഷിച്ച ജുഡീഷൻ കമ്മീഷൻ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വയക്കാൻ സർക്കാർ നവംബർ ഒൻപതിന് ഒരു ദിവസത്തെ സമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. അന്ന് എല്ലാവർക്കും പകർപ്പ് ലഭ്യമാക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. നേരത്തെ റിപ്പോർട്ടിന്‍റെ പകർപ്പ് തേടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ സമ്മേളനം വിളിച്ചുചേർക്കാൻ തീരുമാനിച്ചത്.