NewsOnlive.in

ഇന്ത്യയ്ക്കുള്ള ഐസിസി വിഹിതം 2694 കോടി രൂപ

ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലില്‍ നിന്ന് ബി.സി.സി.ഐയ്ക്ക് 2694 കോടി രൂപ ലഭിക്കും. ലണ്ടനില്‍ ചേര്‍ന്ന ഐസിസി വാര്‍ഷിക ജനറല്‍ബോഡിയിലാണ് തീരുമാനം ഉണ്ടായത്.

ഇപ്പോള്‍ ഉളളതിനെക്കാള്‍ ആയിരംകോടി കുറവായിരുന്നു ആദ്യം നല്‍കാന്‍ ഐസിസി തീരുമാനിച്ചത്. എന്നാല്‍ ഇന്ത്യ ക്രിക്കറ്റിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റിങ് വേദിയാണ് എന്ന് ബിസിസിഐ വക്താക്കള്‍ വാദം ഉയര്‍ത്തി. തുടര്‍ന്നാണ് തുക ഉയര്‍ത്താന്‍ യോഗം തീരുമാനിച്ചത്.

പുതിയ വരുമാന വിനിയോഗ രീതിയനുസരിച്ച്‌ ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനേക്കാള്‍ 1769 കോടി രൂപ കൂടുതല്‍ ലഭിക്കും. ഓസ്ട്രേലിയ, പാക്കിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസീലന്‍ഡ്, ശ്രീലങ്ക, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് 851 കോടി രൂപയും സിംബാംബ്വെയ്ക്ക് 625 കോടി രൂപയും ലഭിക്കും.