NewsOnlive.in

കിഴി ബിരിയാണി

ചേരുവകള്‍:

  • ചിക്കന്‍ -12 കഷ്ണം
  • ചെറിയ ഉള്ളി -ഒരു കപ്പ് (ചെറുതായി അരിഞ്ഞത്)
  • സവാള -വലിയ ഒരെണ്ണം കനം കുറച്ച്‌ അരിഞ്ഞത്
  • തക്കാളി -രണ്ട്
  • ഇഞ്ചി, വെളുത്തുള്ളി പേസ്​റ്റ്​ -2 ടേബിള്‍ സ്​പൂണ്‍
  • കാന്താരി മുളക്/പച്ചമുളക് -അഞ്ചെണ്ണം
  • കട്ടിയുള്ള തേങ്ങാ പാല്‍ -ഒരു കപ്പ്
  • മഞ്ഞള്‍പ്പൊടി -അര ടീസ്​പൂണ്‍
  • കുരുമുളക് പൊടി -1 ടീസ്​പൂണ്‍
  • കാശ്മീരി മുളക്പൊടി -1 ടീസ്​പൂണ്‍
  • ഷാഹി ഗരംമസാല -1 ടീസ്​പൂണ്‍
  • ചെറുനാരങ്ങ -ഒന്ന്​

ചോറിന്:

  • കൈമ അരി -അര കിലോ
  • പട്ട, ഗ്രാമ്ബു, തക്കോലം, ഏലക്ക -നാല് വീതം
  • ഇഞ്ചി പച്ചമുളക് (ചെറുതായി അരിഞ്ഞത്) -2 ടീസ്​പൂണ്‍
  • സവാള -ഒന്ന്​ വലുത് (നീളത്തില്‍ കനം കുറച്ചു അരിഞ്ഞത്)
  • അണ്ടിപ്പരിപ്പും കിസ്മിസും, നെയ്യ്, സണ്‍ഫ്ലവര്‍ ഓയില്‍, കറിവേപ്പില, മല്ലിയില, റോസ് വാട്ടര്‍, വാഴയില

തയാറാക്കുന്ന വിധം: 

ചൂടായ പാനിലേക്ക് എണ്ണ ഒഴിച്ച്‌ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ഇട്ടു ബ്രൗണ്‍ നിറമാവുന്നത് വരെ വഴറ്റുക. അതിലേക്കു ചെറിയ ഉള്ളി അരിഞ്ഞതും സവാള അരിഞ്ഞതും കാന്താരി മുളക് അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക. പാകത്തിന് ഉപ്പ് ചേര്‍ക്കുക. നന്നായി വാടിയാല്‍ മഞ്ഞള്‍പൊടി, കാശ്മീരി മുളക് പൊടി, കുരുമുളക് പൊടി, ഗരംമസാല എന്നിവ ചേ ര്‍ത്ത് നന്നായി വഴറ്റുക. അതിനു ശേഷം തേങ്ങാപാല് ഒഴിക്കുക. നന്നായി കുറുകുമ്ബോള്‍ അതിലേക്ക് ചിക്കന്‍ കഷ്ണങ്ങള്‍ ഇടുക. തിളക്കു​മ്ബോള്‍ തക്കാളി ക്യൂബ് ആയി അരിഞ്ഞത് ചേര്‍ക്കുക. കുറച്ചു നാരങ്ങാ നീരും ചേര്‍ക്കുക. ചിക്കന്‍ വെന്തു കഴിയുമ്ബോള്‍ തു റന്നുവെച്ച്‌​ വറ്റിക്കുക. ഒരു വിധം വറ്റിയ ശേഷം ചെറിയ തീയില്‍ മൂടിവെക്കുക. നന്നായി എണ്ണ തെളിയുന്നത് വരെ വച്ച ശേഷം ഇറക്കുന്നതിനു മുമ്ബ്​ മല്ലിയില ചേര്‍ക്കുക.

ഇനി റൈസ് തയാറാക്കാം: 

അരിഞ്ഞ ഇഞ്ചിയും പച്ച മുളകും പട്ട, ഗ്രാമ്ബു, തക്കോലം, ഏലക്ക എല്ലാം എടുത്ത് ഒരു വൃത്തി ഉള്ള കോട്ടണ്‍ തുണിയില്‍ കിഴി കെട്ടുക. ഒരു ഗ്ലാസ് അരിക്ക് രണ്ടു ഗ്ലാസ് വെള്ളം എന്ന കണക്കില്‍ വെള്ളം അടുപ്പില്‍ വെച്ച്‌​ കിഴിയും ഇട്ടു തിളക്കാന്‍ വെക്കുക. വെള്ളം തിളക്കുമ്ബോഴേക്കും നമുക്ക് സവാള വറുത്തു കോരാം. വറുക്കാന്‍ ആവശ്യം ഉള്ള എണ്ണയില്‍ പകുതി നെയ്യും പകുതി സണ്‍ഫ്ലവര്‍ ഓയിലും എടുക്കുക. അണ്ടിപ്പരിപ്പും കിസ്മിസും കറിവേപ്പിലയും വറുത്തു കോരുക. പിന്നെ സവാള നല്ല ബ്രൗണ്‍ നിറമാവുന്നത് വരെ വറുത്തുകോരുക. ഇനി ആ എണ്ണ മാറ്റി പാത്രത്തില്‍ അല്‍പം പുതിയ നെയ്യ് ചേര്‍ത്ത് കഴുകി വാര്‍ത്തു വച്ച അരി ചേര്‍ക്കുക. മൂന്നു, നാല് മിനിറ്റു നന്നായി ഇളക്കുക. അപ്പോഴേക്കും വെള്ളം തിളച്ചിട്ടുണ്ടാവും. ആ വെള്ളം കിഴിയടക്കം അരിയിലേക്ക് ഒഴിക്കുക. പാകത്തിന് ഉപ്പും ചേര്‍ക്കാം.

തിളച്ച ശേഷം ചെറിയ തീയില്‍ ചോറ് വറ്റിച്ചെടുക്കുക. ചൂടായ ദോശക്കല്ലില്‍ ആ പാത്രം കുറച്ചു സമയം വെക്കുക. എന്നിട്ട് മാസലക്കിഴി എടുത്തു മാറ്റാം. വലിയ കിഴി ഉണ്ടാക്കി ബിരിയാണി ദം ആക്കാം. വാട്ടിയ വാഴയില എടുത്ത് അതില്‍ കുറച്ചു റൈസ് ഇടുക. അതിനു മീതെ മസാല പിന്നെ റൈസ് അതിനു മുകളില്‍ വറുത്തു വച്ച സവാള, കറിവേപ്പില, അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവ ഇടുക. അരിഞ്ഞ മല്ലിയില, ഒരു ടീസ്​പൂണ്‍ റോസ് വാട്ടര്‍, ഒരു ടീസ്​പൂണ്‍ നെയ്യും കൂടി ചേര്‍ത്ത് വാഴയില കിഴി കെട്ടുന്നതു പോലെ കെട്ടുക. നാല് കിഴി ഉണ്ടാവും. ഓരോ പോര്‍ഷന്‍ റൈസ് ആണ് ഓരോ കിഴി. അപ്പച്ചെമ്ബില്‍ വച്ച്‌ 20 മിനിറ്റ് ആവി കയറ്റിയാല്‍ കിഴി ബിരിയാണി റെഡി.