NewsOnlive.in

ചിക്കന്‍ റോസ്റ്റ് എളുപ്പത്തില്‍ കുക്കറില്‍

ആവശ്യമായ ഘടകങ്ങള്‍

ചിക്കന്‍ 1 കിലോ (വലിയ കഷണങ്ങളായി മുറിച്ചത് )

കുരുമുളക് 2 സ്പൂണ്‍

ബട്ടര്‍ 2 സ്പൂണ്‍

വെളുത്തുള്ളി പേസ്റ്റ് 1 സ്പൂണ്‍

പച്ചമുളക് സോസ് 1 സ്പൂണ്‍

തക്കാളി കെച്ചപ്പ് 2 സ്പൂണ്‍

സോയ സോസ് 1 സ്പൂണ്‍

ഉപ്പ് ആവശ്യത്തിന്

എണ്ണ പൊരിക്കാന്‍ ആവശ്യത്തിന്

അലങ്കരിക്കാന്‍

ചെറുതായി അരിഞ്ഞ ക്യാരറ്റ് 1 കപ്പ്

ചെറുതായി അരിഞ്ഞ ഉരുളക്കിഴങ്ങ് 1 കപ്പ്

ബ്രോക്കോളി 1 കപ്പ്

തയ്യാറാക്കുന്ന രീതി

ചിക്കന്‍ വലിയ കഷണങ്ങളാക്കി നുറുക്കിയതാണെന്ന് ഉറപ്പ് വരുത്തുക .രണ്ടു മുഴുവന്‍ കാലുകളും നെഞ്ചിന്റെ ഭാഗവും കാണാന്‍ നല്ല ഭംഗിയുണ്ടാകും .പ്രഷര്‍ കുക്കറില്‍ ചിക്കന്‍ കഴുകി ഇടുക .അതിലേക്ക് 2 സ്പൂണ്‍ കുരുമുളക് പൊടി ഫ്രഷായതോ കടയില്‍ നിന്നും പൊടിച്ചത് വാങ്ങിയതോ ഉപയോഗിക്കാം .കുരുമുളക് പൊടി ചിക്കനില്‍ നന്നായി പുരട്ടുക .മുളക് ,തക്കാളി ,സോയ സോസുകള്‍ ചേര്‍ത്ത് ഒന്നുകൂടി നന്നായി ഇളക്കുക .

ഇനി അതിലേക്ക് വെണ്ണ ,വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് മിക്സ് ചെയ്യുക. ഉപ്പുള്ള വെണ്ണയാണ് ഉപയോഗിക്കുന്നതെങ്കില്‍ അതിലേക്ക് അധികം ഉപ്പ് ചേര്‍ക്കേണ്ടതില്ല. സോസുകള്‍ക്കും ഉപ്പുള്ളതിനാല്‍ രുചി നോക്കിയശേഷം ചേര്‍ത്താല്‍ മതി .വെള്ളം ചേര്‍ക്കാതെ കുക്കര്‍ അടച്ചുവച്ചു വേവിക്കുക.

2 വിസില്‍ വരും വരെ വേവിക്കുക .അപ്പോള്‍ ചിക്കന്‍ പകുതി വേവ് ആയിട്ടുണ്ടാകും. ചിക്കനെ വെള്ളമില്ലാതെ കുക്കറില്‍ നിന്നും എടുത്തു മാറ്റുക. ഫ്രയിങ് പാനില്‍ എണ്ണ ഒഴിച്ച്‌ എണ്ണ ചൂടാകുമ്ബോള്‍ ചിക്കന്‍ ഇട്ട് മീഡിയം തീയില്‍ വച്ച്‌ ഫ്രൈ ചെയ്യുക. ചിക്കന്‍ മുഴുവനായി വെന്തുകഴിയുമ്ബോള്‍ കോരി മാറ്റുക.

അലങ്കരിക്കാന്‍

ചെറുതായി അറിഞ്ഞ ക്യാരറ്റ് കുറച്ചു എണ്ണയിലിട്ട് വറുക്കുക. ക്രിസ്പി ആകുമ്ബോള്‍ ക്യാരറ്റ് കോരി മാറ്റുക. അതുപോലെ ഉരുളക്കിഴങ്ങും ചെയ്തെടുക്കുക. അതിനുശേഷം ഒരു പാനില്‍ രണ്ടു കപ്പ് വെള്ളമെടുക്കുക. നല്ല തിളച്ചതിനു ശേഷം ഉപ്പിട്ടിട്ട് ബ്രോക്കോളി അതിലേക്ക് ഇടുക. 2 മിനിറ്റ് അല്ലെങ്കില്‍ ബ്രോക്കോളി ചെറിയ പച്ച നിറമാകുമ്ബോള്‍ മാറ്റുക. ഒരു പാനില്‍ വെണ്ണ ഇട്ട് ഉരുകുമ്ബോള്‍ ചെറുതായി നുറുക്കിയ വെളുത്തുള്ളി ഇടുക.

അതിന്റെ പച്ച മണം മാറുന്നതുവരെ വഴറ്റി അതിലേക്ക് ബ്രോക്കോളി ചേര്‍ത്ത് 5 മിനിറ്റ് വെണ്ണയില്‍ വഴറ്റുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകര്‍ത്തുക. ചിക്കന്‍ റോസ്റ്റിനായി ഒരു പാത്രത്തില്‍ ചിക്കന്‍ എടുത്തു അതിലേക്ക് വേവിച്ചപ്പോഴുള്ള വെള്ളം ഒഴിക്കുക. അതിലേക്ക് ക്യാരറ്റും ഉരുളക്കിഴങ്ങും അലങ്കരിച്ചു വശങ്ങളിലായി വെണ്ണയിലിട്ട ബ്രോക്കോളിയും വയ്ക്കുക. എന്നിട്ട് ചൂടോടെ വിളമ്ബുക.