NewsOnlive.in

അനധികൃത സമ്ബാദ്യം; ലാലു പ്രസാദ് യാദവിന്റെ 180 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെയും കുടുംബത്തിന്റെയും 180 കോടിയുടെ സ്വത്തുക്കള്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടി.

അപ്രതീക്ഷിത നീക്കത്തിലൂടെയാണ് വകുപ്പിന്റെ നടപടി. ലാലുവിന്റെ ഭാര്യ റബ്റി ദേവി, മക്കളായ മിസ ഭാരതി, തേജസ്വി യാദവ്, ചന്ദ യാദവ്, രാഗിണി യാദവ്, മരുമകന്‍ ൈശലേഷ്കുമാര്‍ യാദവ് എന്നിവര്‍ക്കെതിരെയാണ് ബിനാമി നിരോധന വകുപ്പുപ്രകാരം കേസെടുത്തിട്ടുള്ളത്.

1000 കോടിയോളം രൂപയുടെ ബിനാമി ഭൂമി ഇടപാടുകളും നികുതിവെട്ടിപ്പും സംബന്ധിച്ച കേസില് ഇവര്‍ക്കെതിരെ നേരത്തേതന്നെ ആദായ നികുതി വകുപ്പ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

റബ്റി ദേവി ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും മിസ ഭാരതി പാര്‍ലമെന്റ് അംഗവും തേജസ്വി യാദവ് ബിഹാര്‍ ഉപമുഖ്യമന്ത്രിയുമാണ്. പട്നയിലെ ഫുല്‍വാരി ശരീഫില്‍ മാള്‍ നിര്‍മിക്കുന്നതിനായി നീക്കിവെച്ചതടക്കം ഒമ്ബത് സ്ഥലങ്ങളും ദല്‍ഹിയിലെ ആഡംബരവീട് അടക്കം വിവിധ ഫാംഹൗസുകളും കണ്ടുകെട്ടിയ സ്വത്തുക്കളില്‍പ്പെടും. രാജേഷ് കുമാര്‍ എന്നു പേരുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ പേരിലാണ് മൂവരും സ്വത്തുക്കള് വാങ്ങിയതെന്നാണ് സംശയം.