NewsOnlive.in

കേരളം ഇറങ്ങിപ്പോക്കിനൊരുങ്ങി; ലോട്ടറി നികുതി 28 ശതമാനമാക്കി

ന്യൂഡല്‍ഹി: നിരന്തരമായി കേരളം നടത്തിയ പോരാട്ടത്തിനൊടുവില്‍ സംസ്​ഥാന സര്‍ക്കാറി​േന്‍റതല്ലാത്ത ലോട്ടറികള്‍ക്കുള്ള നികുതി 28 ശതമാനമാക്കി വര്‍ധിപ്പിച്ചു. ചരക്കുസേവന നികുതി സമിതി യോഗത്തില്‍ ഒന്നര മണിക്കൂര്‍ നേരം കേരളം നടത്തിയ വാഗ്വാദത്തിനും ഇറങ്ങിപ്പോക്ക്​ ഭീഷണിക്കുമൊടുവിലാണ്​ നിരവധി ആഴ്​ചകളായി മാറ്റിവെച്ച ലോട്ടറിക്കാര്യത്തില്‍ ഞായറാഴ്​ച തീരുമാനമായത്​.

സംസ്ഥാന സര്‍ക്കാറുകള്‍ നേരിട്ടു നടത്തുന്ന ലോട്ടറിക്ക് 12 ശതമാനവും ഇടനിലക്കാരെ ​െവച്ചുള്ള ലോട്ടറികള്‍ക്ക് 28 ശതമാനവും നികുതിയായിരിക്കും ഇൗടാക്കുകയെന്ന്​ ധനമന്ത്രി തോമസ്​ ​െഎസക്​ കേരള ഹൗസില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ലോട്ടറി മാഫിയ അസോസിയേഷനുണ്ടാക്കി സമര്‍പ്പിച്ച സ്​ഥിതിവിവരക്കണക്ക്​ കേന്ദ്ര സര്‍ക്കാറി​േന്‍റതായി അവതരിപ്പിച്ചത്​ ഞെട്ടിച്ചുവെന്നും ഇതിനെതിരെ ശക്​തമായി ശബ്​ദമുയര്‍ത്തിയെന്നും ​െഎസക്​ പറഞ്ഞു. നികുതി അഞ്ചു ശതമാനമെന്നതായിരുന്നു ജി.എസ്​.ടി കൗണ്‍സിലില്‍ ആദ്യം മുന്നോട്ടു​െവച്ചിരുന്ന നിര്‍ദേശം. ഇത് 28 ശതമാനമാക്കണമെന്ന കേരളത്തി​​െന്‍റ ആവശ്യം യോഗത്തില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് ഉന്നയിച്ചു.

അത്​ എല്ലാ സംസ്​ഥാന സര്‍ക്കാറുകളും അംഗീകരിക്കില്ല എന്നു പറഞ്ഞ്​ കേന്ദ്രം വീണ്ടും ഉടക്കുവെച്ചു. ഇതിനിടയില്‍ ഇടപെട്ട ജമ്മു^കശ്​മീര്‍ സംസ്​ഥാന സര്‍ക്കാറുകള്‍ സ്വന്തം നിലക്ക്​ നടത്തുന്ന ​േലാട്ടറിക്ക്​ 12 ശതമാനമാക്കിക്കൂടേ എന്ന അഭി​പ്രായം മുന്നോട്ടുവെച്ചതാണ്​ പ്രതിസന്ധി പരിഹരിച്ചത്​. ലോട്ടറി മാഫിയയെ തടയുക എന്ന ഉദ്ദേശ്യമായതിനാല്‍ ഇൗ നിലപാട്​ കേരളവും അംഗീകരിക്കുകയായിരുന്നുവെന്ന്​ ​െഎസക്​ പറഞ്ഞു.

ഇതര സംസ്ഥാന ലോട്ടറി മാഫിയയുടെ നീക്കങ്ങള്‍ക്കു ശക്തമായ തിരിച്ചടിയാണ് ലോട്ടറി നികുതി സംബന്ധിച്ച തീരുമാനമെന്ന്​ ധനമന്ത്രി പറഞ്ഞു. നികുതി വെട്ടിപ്പ് തടയുന്നതിനുള്ള ശക്തമായ നിയമങ്ങള്‍ വരണം. എത്ര ലോട്ടറി വിറ്റഴിച്ചു എന്നതു സംബന്ധിച്ച കൃത്യമായ കണക്കുണ്ടാകണം. നിലവിലെ സാഹചര്യത്തില്‍ ഇതര സംസ്ഥാന ലോട്ടറി മാഫിയക്ക്​ കേരള ലോട്ടറിയോടു മത്സരിക്കാന്‍ കഴിയില്ല. സമ്മാനത്തുക ഇനിയും കൂട്ടാനുള്ള ആലോചനയിലാണ്​ കേരളം. മറ്റു ലോട്ടറികള്‍ വില്‍ക്കുന്നവര്‍ക്ക് ഇനി കേരള ലോട്ടറിയുടെ ഏജന്‍സി നല്‍കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.