NewsOnlive.in

റോസാപ്പൂവില്‍ ബിജു മേനോനും സണ്ണി വെയ്നും

വിനു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന റോസാപ്പൂവില്‍ ബിജുമേനോനും സണ്ണിവെയ്നും പ്രധാന വേഷങ്ങളില്‍ എത്തും. ആദ്യമായാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു.
നര്‍മത്തിന്റെ മേമ്ബൊടിയോടെ കഥ പറയുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവരുമുണ്ട്. ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ചോ മറ്റ് പ്രവര്‍ത്തകരെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.