NewsOnlive.in

ഇ. ശ്രീധരന് വന്‍ കൈയ്യടിയും ആരവവും; ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രിയ്ക്ക് പോലും കിട്ടാത്ത ജനപിന്തുണയില്‍ മെട്രോമാന്‍

കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ഇ. ശ്രീധരന്റെ പേരുകള്‍ പറയുമ്പോള്‍ വന്‍ കൈയ്യടിയും ആരവവും. ഉദ്ഘാടന ചടങ്ങിനുമുന്‍പ് വേദിയിലിരിക്കുന്നവരെ സ്വാഗതം ചെയ്തപ്പോള്‍ പ്രധ്രാനമന്ത്രിക്കു പോലും കിട്ടാത്ത കൈയ്യടിയാണ് ശ്രീധരന് ലഭിച്ചത്. കൂടാതെ മെട്രോയെ കുറിച്ചു പറയുന്നതിനിടെ ഇ. ശ്രീധരന്റെ പേര് കേള്‍ക്കൊമ്പോഴെല്ലാം ആരവവും കൈയ്യടിയും ഉയര്‍ന്നു. വേദിയില്‍ പ്രസംഗിച്ച പിണറായി വിജയന്‍ ശ്രീധരനെ പുകഴ്ത്തി പ്രസംഗിച്ചപ്പോഴും കൂടുതല്‍ കരഘോഷമുയര്‍ന്നു. നേരത്തെ പാലാരിവട്ടം സ്‌റ്റേഷനില്‍ നാട മുറിച്ച് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി, പത്തടിപ്പാലം വരെ കന്നിയാത്ര നടത്തി. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, കെഎംആര്‍എല്‍ മുഖ്യോപദേഷ്ടാവ് ഇ. ശ്രീധരന്‍, കെ.എം.ആര്‍.എല്‍. എം.ഡി. ഏലിയാസ് ജോര്‍ജ് എന്നിവരും പ്രധാനമന്ത്രിക്കൊപ്പം യാത്രയില്‍ പങ്കെടുത്തു.

രാവിലെ 10.15ന് ദല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഐ.എന്‍.എസ്. ഗരുഡ നാവിക വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ ടാര്‍മാര്‍ക്കിലെത്തി സ്വീകരിച്ചു. പ്രൊഫ.കെ.വി.തോമസ് എംം.പി., സുരേഷ് ഗോപി എം.പി., എം.എല്‍.എ.മാരായ ഹൈബി ഈഡന്‍, ഒ.രാജഗോപാല്‍, മേയര്‍ സൗമിനി ജയിന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ദക്ഷിണനാവികസേന മേധാവി വൈസ് അഡ്മിറല്‍ എ.ആര്‍.കാര്‍വേ, സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍, ജില്ല കളക്ടര്‍ കെ.മുഹമ്മദ് വൈ. സഫീറുള്ള, ജില്ല പോലീസ് മേധാവി എം.പി.ദിനേശ് എന്നിവര്‍ ടാര്‍മാര്‍ക്കില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു.