NewsOnlive.in

വിധി തിരിച്ചടിയല്ല; നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്ന് കാരായി ചന്ദ്രശേഖരന്‍

കൊച്ചി: നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്ന് കാരായി ചന്ദ്രശേഖരന്‍. വിധി തിരിച്ചടിയാണെന്ന് കരുതുന്നില്ലന്നും അദ്ദേഹം പറഞ്ഞു.

തലശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ അബ്ദുള്‍സത്താര്‍ നല്‍കിയ ഹര്‍ജി തള്ളിയ കൊച്ചി സിബിഐ കോടതിയുടെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു ചന്ദ്രശേഖരന്‍.

കേസില്‍ തുടരന്വേഷണം ആവശ്യമില്ലന്നും, കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്താനാവില്ലന്നും തോടതി അറിയിച്ചിരുന്നു.

ഫസലിനെ കൊലപ്പെടുത്തിയതു താനുള്‍പ്പെട്ട സംഘമാണെന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബിഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണു സത്താര്‍ കോടതിയ സമീപിച്ചത്. ഫസലിനെ കൊലപ്പെടുത്തിയതിന്റെ വിശദാംശങ്ങള്‍ സുബീഷ് പൊലീസിനോടു വെളിപ്പെടുത്തുന്ന ദൃശ്യങ്ങളും സത്താര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.