NewsOnlive.in

ഹെല്‍ത്തി ബ്രോസ്റ്റഡ് ചിക്കന്‍

ചേരുവകള്‍:

തൊലിയും കൊഴുപ്പും മാറ്റിയ ചിക്കന്‍ കഷണങ്ങള്‍- അഞ്ച്, ആറെണ്ണം, ഷാഹി മുളകുപൊടി, മഞ്ഞള്‍പ്പൊടി, മൈദ, മുട്ട -രണ്ട് എണ്ണം, പൊടിച്ച കോണ്‍ഫ്ലേക്സ് ഉപ്പ്-പാകത്തിന്, സണ്‍ഫ്ലവര്‍ ഓയില്‍ -വറുക്കാന്‍ വേണ്ടത്.

തയാറാക്കുന്നവിധം: 

ചിക്കന്‍ കഷണങ്ങള്‍ മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും പുരട്ടി 20 മിനിറ്റെങ്കിലും ഫ്രിഡ്ജില്‍ വയ്ക്കുക. അതിനു ശേഷം എടുത്ത് ആവിയില്‍ വെച്ച്‌ വേവിക്കുക. ഒരു ബൗളില്‍ മുട്ട പൊട്ടിച്ചു ഒഴിച്ച്‌ നന്നായി പതപ്പിക്കുക. മൈദയും പൊടിച്ച കോണ്‍ഫ്ലേക്സും വേറെ വേറെ എടുത്തുവെക്കുക. ചിക്കന്‍ കഷണങ്ങള്‍ ആദ്യം മൈദയില്‍ ഉരുട്ടിയ ശേഷം മുട്ട മിശ്രിതത്തില്‍ മുക്കുക. അതിന് ശേഷം കോണ്‍ഫ്ലേക്സ് പൊ ടിയില്‍ ഉരുട്ടിയ ശേഷം തിളപ്പിച്ച എണ്ണയില്‍ വറുത്തു എടുക്കുക. കഴിയുമെങ്കില്‍ പരന്ന ഒരു പാനില്‍ കുറച്ച്‌ എണ്ണ ഉപയോഗിച്ച്‌ ഷാലോ ഫ്രൈ ചെയ്യുക. അതാണ് ആരോഗ്യകരം. തിരിച്ചും മറിച്ചും ഇട്ടു മൊരിച്ചെടുത്താല്‍ മതി. എന്തു വറുക്കുമ്ബോഴും ഒരുപാട് എണ്ണയില്‍ മുക്കിയിട്ടു വറുക്കുന്ന ഡീപ് ഫ്രൈയിങ് ഒഴിവാക്കാന്‍ ശ്രമിക്കാം. വിളമ്ബുമ്ബോള്‍ കൂട്ടിനു ഗാര്‍ലിക് പേസ്റ്റ് കൂടി ഉണ്ടെങ്കില്‍ കേമമായി.