NewsOnlive.in

ചെമ്മീന്‍ പെട്ടി

ചേരുവകള്‍:

  • ചെമ്മീന്‍ -500 ഗ്രാം
  • മൈദ -200 ഗ്രാം
  • ബട്ടര്‍ -10 ഗ്രാം
  • പാല്‍ -ഒരു കപ്പ്
  • ഇഞ്ചി -ഒരു കഷണം
  • മുട്ട -1 എണ്ണം
  • ടൊമാറ്റോ പേസ്റ്റ് -രണ്ട് ടേബ്ള്‍ സ്പൂണ്‍
  • മുളകുപൊടി -ഒരു ടീസ്പൂണ്‍
  • ഗരം മസാല -അര ടീസ്പൂണ്‍
  • എണ്ണ -ആവശ്യത്തിന്
  • മല്ലിയില, ഉപ്പ് -പാകത്തിന്
  • ബ്രഡ് പൊടിച്ചത് -ആവശ്യത്തിന്
  • പച്ചമുളക് -നാലെണ്ണം

തയാറാക്കുന്നവിധം:

ഒരു ടേബ്ള്‍ സ്പൂണ്‍ എണ്ണ പാനിലൊഴിച്ച്‌ ചൂടാക്കുമ്ബോള്‍ ചെറുതായി മുറിച്ച ഇഞ്ചി, വെളുത്തുള്ളി, സവാള, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, മുളകുപൊടി, ഗരം മസാല, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റണം. ടൊമാറ്റോ പേസ്റ്റും ചേര്‍ക്കാം. കഴുകി വൃത്തിയാക്കി ചെറുതായി മുറിച്ച ചെമ്മീന്‍ ചേര്‍ത്തിളക്കി അഞ്ച് മിനിട്ട് വേവിക്കണം. മല്ലിയിലയും ആവശ്യമെങ്കില്‍ അല്‍പം പഞ്ചസാരയും ചേര്‍ത്ത് പ്രോണ്‍സ് ഫില്ലിങ് തയാറാക്കുക.
മൈദയില്‍ ബട്ടര്‍, പാല്‍ ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ചപ്പാത്തിക്ക് കുഴക്കുന്നതു പോലെ കുഴക്കുക. ചെറിയ ഉരുളകളെടുത്ത് പരത്തി ചതുരത്തില്‍ മുറിക്കണം. നടുവില്‍ ചെമ്മീന്‍ കൂട്ട് വെച്ച്‌ അടക്കുക. അരികുവശം ഫോര്‍ക്ക് കൊണ്ട് അമര്‍ത്തണം. ശേഷം അടിച്ചുവെച്ച മുട്ടയില്‍ മുക്കി ബ്രഡ് പൊടിയില്‍ ഉരുട്ടി ചൂടായ എണ്ണയില്‍ പൊരിച്ചെടുക്കുക.