NewsOnlive.in

സായ് പല്ലവിയുടെ ഹൊറര്‍ ചിത്രം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

പ്രേമം റിലീസായി രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് സായ് പല്ലവി തന്റെ മാതൃഭാഷയായ തമിഴില്‍ നായികയായി അരങ്ങേറുന്നത്. മലയാളത്തിലെ അരങ്ങേറ്റം കൊണ്ടു തന്നെ തമിഴകത്തും താരമായി മാറിയ സായ് പല്ലവിയെ തേടി മണിരത്‌നത്തിന്റെ ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ അവസരങ്ങള്‍ വന്നെങ്കിലും പല കാരണങ്ങളാല്‍ അവയൊന്നു യാഥാര്‍ത്ഥ്യമായില്ല. ഇപ്പോഴിതാ സായ് പല്ലവിയുടെ ആദ്യ തമിഴ് ചിത്രം എത്തുന്നു. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ‘കരു’ ഒരു ഹൊറര്‍ ചിത്രമായാണ് ഒരുക്കിയിട്ടുള്ളത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. നാഗ ശൈര്യയാണ് ചിത്രത്തിലെ നായകന്‍.