NewsOnlive.in

ടര്‍ക്കിഷ് ബോറെക്

ചേരുവകള്‍:

  • മൈദ -രണ്ട് കപ്പ്
  • എണ്ണ -മൂന്ന് സ്പൂണ്‍
  • ഉപ്പ് -പാകത്തിന്
  • മുട്ട -രണ്ട്
  • പാല്‍ -അര കപ്പ്
  • ചിക്കന്‍ -കാല്‍ കിലോ
  • സവാള -മൂന്നെണ്ണം
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -ഒരു സ്പൂണ്‍
  • പച്ചമുളക് -രണ്ട് എണ്ണം
  • ഷാഹി മുളകുപൊടി -അര സ്പൂണ്‍
  • ഷാഹി മഞ്ഞള്‍പ്പൊടി -കാല്‍ സ്പൂണ്‍
  • കുരുമുളക് -അര സ്പൂണ്‍
  • വെള്ളം -പാകത്തിന്

തയാറാക്കുന്ന വിധം: 

മൈദ ഉപ്പും എണ്ണയും ചേര്‍ത്തു നന്നായി കുഴക്കുക. വെള്ളം ചേര്‍ത്ത് നല്ല മയം വരുന്നതുവരെ കുഴച്ച്‌ അര മണിക്കൂര്‍ മൂടിവെക്കുക. ഇനി മസാല തയാറാക്കാം. ചിക്കന്‍ ഉപ്പിട്ട് വേവിച്ചു പൊടിച്ച്‌ വെക്കുക. പാന്‍ ചൂടാകുമ്ബോള്‍ എണ്ണ ഒഴിച്ച്‌ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും അരിഞ്ഞ പച്ചമുളകും സവാളയും വഴറ്റുക. ഇതു വാടി കഴിഞ്ഞാല്‍ മുളകുപൊടി മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി, ഉപ്പ്, ഗരം മസാലപൊടി എന്നിവ ചേര്‍ത്തു വഴറ്റുക. പൊടിയുടെ എല്ലാം പച്ചമണം മാറിയാല്‍ ചിക്കന്‍ ചേര്‍ക്കുക. ഇനി ഒരു ബൗളില്‍ മുട്ടയും പാലും എണ്ണയും മിക്സ് ചെയ്തു വെക്കുക.

മാവ് ഓരോ ഉരുളകള്‍ ആക്കി മീതെ പൊടിമാവ് തൂകി ബേക്കിങ് ട്രേയുടെ അളവില്‍ പരത്തുക. അത്തരം അഞ്ചോ ആറോ ഷീറ്റുകള്‍ ഉണ്ടാക്കാം. പരത്തി എടുത്ത ഒരു ഷീറ്റ് ബേക്കിങ് ട്രേയില്‍ വച്ചിട്ട് മുകളില്‍ മുട്ട, എണ്ണ, പാല്‍ മിശ്രിതം ബ്രഷ് ഉപയോഗിച്ച്‌ തേക്കുക. അതിനു മുകളില്‍ ചിക്കന്‍ മസാല നിരത്തുക. പിന്നെ അടുത്ത ഷീറ്റ് വച്ച്‌ വീണ്ടും മുട്ട മിശ്രിതവും അതിനു മകളില്‍ ചിക്കന്‍ കൂട്ടും നിരത്തുക. അഞ്ച്, ആറ് ലയര്‍ വരെ വച്ചശേഷം ഏറ്റവും മുകളിലെ മാവ് ഷീറ്റിനു മേല്‍ ബാക്കിയുള്ള മുട്ടപാല്‍ മിക്സ് ഒഴിച്ച്‌ 200 ഡിഗ്രിയില്‍ പ്രീ ഹീറ്റ് ചെയ്ത ഓവനില്‍ അര മണിക്കൂര്‍ ബേക്ക് ചെയ്യുക.