NewsOnlive.in

വെളിച്ചെണ്ണയുടെ ഉപയോഗം

വെളിച്ചെണ്ണ കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. വെളിച്ചണ്ണ കൊണ്ട് സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള നിരവധി ഗുണങ്ങള്‍ ഉണ്ടെന്ന് പലര്‍ക്കും അറിയില്ല. അടുക്കളയില്‍ മാത്രമല്ല സൗന്ദര്യ കാര്യത്തിലും വെളിച്ചെണ്ണ മുന്പനാണ്. വെളിച്ചെണ്ണ മുടി വളരാന്‍ മാത്രമല്ല സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും സാധിക്കും. ഇവയെ കുറിച്ച്‌ കൂടുതല്‍ അറിയാം…

ചര്‍മ്മത്തില്‍ മികച്ച മോയിസ്ചുറായി പ്രവര്‍ത്തിക്കുന്നു – വെളിച്ചെണ്ണ ചര്‍മ്മത്തിന് പറ്റിയ മികച്ച മോയിസ്ചുറാണ്. ചര്‍മ്മം സോഫ്റ്റാകാനും വരണ്ട ചര്‍മ്മത്തില്‍ നിന്ന് മാറ്റം ഉണ്ടാകാനും വെളിച്ചെണ്ണ സഹായിക്കുന്നു.

ചുണ്ടുകള്‍ വിണ്ടു കീറുന്നതിന് – നിങ്ങളുടെ ചുണ്ടുകള്‍ വിണ്ടു കീറുന്നതില്‍ നിങ്ങള്‍ വളരെയധികം വിഷമിക്കുന്നുണ്ടോ ? എങ്കില്‍ വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്.

മുടിക്ക് കണ്ടീഷണറായി പ്രവര്‍ത്തിക്കുന്നു – തലയോട്ടിയെയും തലമുടി വിണ്ടു കീറുന്നതിനെയും സംരക്ഷിക്കാന്‍ വെളിച്ചെണ്ണ കൊണ്ട് സാധിക്കുന്നു. വെളിച്ചെണ്ണ തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്യാവുന്നതാണ്. തുടര്‍ന്ന് ഷാംപൂ ഉപയോഗിച്ച്‌ കഴുകി കളയാം.

തലമുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നു – മുടിയുടെ മികച്ച കണ്ടീഷണറായ വെളിച്ചെണ്ണ തലമുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നു. വെളിച്ചെണ്ണ തലയോട്ടിയില്‍ പുരട്ടി മസാജി ചെയ്യുന്പോള്‍ രക്തയോട്ടം കൂടുന്നു. ഇത് മുടിയുടെ വളര്‍ച്ചയെയും സഹായിക്കുന്നു.

കാലുകള്‍ വിണ്ടു കീറുന്നതിന് – കാലുകള്‍ വിണ്ടു കീറുന്നതിന് സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ കൊണ്ട് നഖം വിണ്ടു കീറുന്നതിനും സഹായകമാണ്.

കണ്ണിനടിയിലെ കറുത്ത പാടുകള്‍ക്ക് – കണ്ണിനടിയിലെ കറുത്ത പാടുകള്‍ക്ക് സഹായകമാകുന്ന ഒന്നാണ് വെളിച്ചെണ്ണ. മോയിസ്ചുറൈസറായി ഉപയോഗിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ.

ചര്‍മ്മം മൊരിയുന്നതില്‍ നിന്ന് സംരക്ഷിക്കുന്നു – ചര്‍മ്മം മൊരിയുന്നതിന് സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ.

കൈകളെയും കാലുകളെയും മോയിസ്ചുറൈസറായി സംരക്ഷിക്കുന്നു – കാലുകള്‍ക്കും കൈകള്‍ക്കും ഉള്ള മികച്ച ഒരു മോയിസ്ചുറൈസറാണ് വെളിച്ചെണ്ണ.