NewsOnlive.in

പഴം ബോണ്ട

ചേരുവകള്‍:

  • മൈദ -ഒരു കപ്പ്
  • ചെറുപഴം -മൂന്ന് (അരച്ചത്)
  • പഞ്ചസാര – നാല് വലിയ സ്പൂണ്‍
  • ബേക്കിങ് സോഡ – കാല്‍ ചെറിയ സ്പൂണ്‍
  • ഉപ്പ് -പാകത്തിന്
  • പാല്‍ – മാവ് കുഴക്കാന്‍ പാകത്തിന്

തയാറാക്കുന്ന വിധം:

ഒരു ബൗളില്‍ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച്‌ പാകത്തിന് പാല്‍ ചേര്‍ത്ത് മാവ് കുറുകെ കലക്കി നന്നായി യോജിപ്പിക്കണം. കട്ടകെട്ടാതെ ശ്രദ്ധിക്കണം. എണ്ണ ചൂടാക്കി ഒാരോ തവി മാവ് വീതം കോരിയൊഴിച്ച്‌ ഗോള്‍ഡണ്‍ ബ്രൗണ്‍ നിറത്തില്‍ വറുത്തുകോരുക. ചെറുതീയില്‍വെച്ച്‌ വേവിച്ചാല്‍ ഉള്‍വശവും നന്നായി വെന്തുകിട്ടും.

തയാറാക്കിയത്: സാബിറ ഹമീദ്