NewsOnlive.in

അനുഷ്‌കയെ അമ്മേ എന്നു വിളിക്കാന്‍ മടിയായിരുന്നെന്ന് പ്രഭാസ്

ബാഹുബലിയിലെ മകന്‍ വേഷത്തില്‍ അഭിനയിക്കുമ്പോള്‍ അനുഷ്‌കയെ ‘അമ്മേ’ എന്നുവിളിക്കാന്‍ മടിയായിരുന്നെന്ന് പ്രഭാസ്. ഒരു അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രഭാസിന്റെ ഈ വാക്കുകള്‍ പുറത്തുവരുന്നത്.
മിര്‍ച്ചി, ബില്ല എന്നീ ചിത്രങ്ങളിലൂടെ ഓണ്‍സ്‌ക്രീനില്‍ മികച്ച പ്രണയജോഡികളായി തങ്ങളെ പ്രേക്ഷകര്‍ അംഗീകരിച്ചതാണെന്നും അതിനാല്‍ തന്റെ അമ്മ എന്ന നിലയില്‍ അനുഷ്‌ക എത്തുമ്പോള്‍ എങ്ങനെയായിരിക്കും സ്വീകരിക്കപ്പെടുക എന്ന് ആശങ്കയുണ്ടായിരുന്നു എന്നും പ്രഭാസ് പറയുന്നു.