NewsOnlive.in

ബുഖാരി റൈസ്

ചേരുവകള്‍:

  • ഒലിവ് ഓയില്‍ -2 ടേബിള്‍ സ്പൂണ്‍
  • ബസ്മതി അരി -2.5 കപ്പ്
  • ചിക്കന്‍ -1 കിലോഗ്രാം
  • പട്ട -ഒരു ചെറിയ കഷ്ണം
  • ഏലക്ക -4 എണ്ണം
  • ഗ്രാമ്ബൂ(കരയാമ്ബൂ) -4
  • ചെറിയ ജീരകം -ഒരു ടീസ്പൂണ്‍
  • ഉണക്ക നാരങ്ങ -1
  • സവാള ചെറുതായി അരിഞ്ഞത് -1
  • പച്ചമുളക് -2
  • വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂണ്‍
  • കാരറ്റ് -1
  • തക്കാളി പേസ്റ്റ് -2 വലിയ തക്കാളിയുടെ
  • ചിക്കന്‍ സ്റ്റോക്ക് ക്യൂബ് – 1
  • ഏലക്കപ്പൊടി -അര ടീസ്പൂണ്‍
  • ഗ്രാമ്ബൂ (കരയാമ്ബൂ)പൊടിച്ചത് -അര ടീസ്പൂണ്‍
  • കുരുമുളക് പൊടി -അര ടീസ്പൂണ്‍
  • ചെറിയ ജീരകം പൊടിച്ചത് -അര ടീസ്പൂണ്‍
  • തിളച്ച വെള്ളം -4 കപ്പ്
  • ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ഒരു പ്രഷര്‍ കുക്കറില്‍ 2 ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ ഒഴിച്ച്‌ ചൂടാവുമ്ബോള്‍ അതിലേക്ക്, പട്ട, ഗ്രാമ്ബൂ, ഏലക്ക, ജീരകം ഇവ ചേര്‍ത്ത് മൂപ്പിക്കുക. ഇനി അതിലേക്ക് സവാളയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. സവാള വഴറ്റുമ്ബോള്‍ ഉപ്പു ചേര്‍ത്താല്‍ പെട്ടെന്ന് വഴന്നു വരും. സവാള ബ്രൗണ്‍ നിറമായി കഴിഞ്ഞാല്‍ തൊലി കളഞ്ഞ് വലിയ കഷ്ണങ്ങള്‍ ആക്കി മുറിച്ച ചിക്കന്‍ ഇതിലേക്ക് ചേര്‍ത്ത് കൊടുക്കുക. കുറഞ്ഞ തീയില്‍ ഏകദേശം 15 മിനിറ്റ് ചിക്കന്‍ ഒന്നു ഫ്രൈ ചെയ്തെടുക്കണം. ഇനി അതിലേക്ക് ചെറിയ ചതുര കഷ്ണങ്ങള്‍ ആക്കി മുറിച്ച കാരറ്റ് ചേര്‍ക്കുക. കൂടെ 2 തക്കാളി മിക്സിയില്‍ അരച്ച്‌ പേസ്​റ്റ്​ ആക്കിയതും വെളുത്തുള്ളി പേസ്​റ്റും ഒരു ചിക്കന്‍ ക്യൂബും കൂടി ചേര്‍ത്ത് കൊടുക്കാം. ചിക്കന്‍ ക്യൂബ് ഓപ്ഷണല്‍ ആണ്. ആവശ്യമുണ്ടെങ്കില്‍ ചേര്‍ത്താല്‍ മതി. ഇനി ഇതിലേക്ക് ഏലക്കാപ്പൊടി, ഗ്രാമ്ബൂ പൊടിച്ചത്, കുരുമുളക് പൊടി, ചെറിയ ജീരകം പൊടിച്ചത് ഇത്രയും ചേര്‍ക്കുക. ഇനി തിളച്ച കൊണ്ടിരിക്കുന്ന വെള്ളവും ഉപ്പും ഉണക്ക നാരങ്ങയും കുക്കറിലേക്ക് ചേര്‍ത്ത് കൊടുക്കുക. 10 മിനിറ്റ് കൂടി വേവിച്ച ശേഷം ചിക്കന്‍ കുക്കറില്‍ നിന്നും എടുത്തു മാറ്റുക. അര മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തി ഊറ്റിവെച്ച അരി കുക്കറിലേക്ക് ചേര്‍ത്ത് ഒരു വിസില്‍ വരുന്നത് വരെ വേവിക്കുക. ആവി മുഴുവന്‍ പോയിക്കഴിഞ്ഞാലേ കുക്കര്‍ തുറക്കാവൂ. മാറ്റിവെച്ച ചിക്കന്‍ അല്‍പം ഒലിവ് ഓയിലില്‍ ഒരു പാനിലോ ഓവനിലോ ഗ്രില്‍ ചെയ്തെടുക്കുക. റൈസ് ഒരു പാത്രത്തില്‍ വിളമ്ബിയതിനു ശേഷം മുകളില്‍ ഗ്രില്‍ ചെയ്ത ചിക്കന്‍ വെച്ച്‌ സെര്‍വ് ചെയ്യുക.