NewsOnlive.in

വെളുത്തുള്ളി തിളപ്പിച്ച പാല്‍ കുടിയ്ക്കൂ

ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ധാരാളമടങ്ങിയ ഒന്നാണ് വെളുത്തുള്ളി. ഇതുകൊണ്ടുതന്നെ ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കുമുള്ള ഉത്തമപ്രതിവിധിയും.

പല രൂപത്തിലും വെളുത്തുള്ളി കഴിയ്ക്കാം. ഭക്ഷണത്തില്‍ ചേര്‍ത്തും അല്ലാതെയും ചുട്ടും തേനില്‍ കലര്‍ത്തിയും വെള്ളത്തിലിട്ടു തിളപ്പിച്ചുമെല്ലാം.

എന്നാല്‍ പാലില്‍ വെളുത്തുള്ളിയിട്ടു തിളപ്പിച്ചു കുടിച്ചാലോ, പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണിത്.

അര ലിറ്റര്‍ പാല്‍, 10 വെളുത്തുള്ളിയല്ലി, 2-3 ടേബിള്‍ സ്പൂണ്‍ പഞ്ചസാര, 250 മില്ലി വെള്ളം എന്നിവയാണ് ഇതുണ്ടാക്കാന്‍ വേണ്ടത്.

വെള്ളവും പാലും കലര്‍ത്തിയ ശേഷം വെളുത്തുള്ളി ചതച്ചോ അല്ലാതെയോ ഇട്ടു തിളപ്പിയ്ക്കുക. അല്‍പനേരം തിളപ്പിച്ചാല്‍ മതി. ഇടത്തരം ചൂടില്‍ നല്ലപോലെ ഇളക്കിച്ചേര്‍ത്തു തയ്യാറാക്കുക. ഇത് ഊറ്റിയെടുത്ത് ഇതില്‍ അല്‍പം മധുരം കലക്കിച്ചേര്‍ത്തുപയോഗിയ്ക്കുക. ചൂടോടെ കുടിയ്ക്കണം.

ആസ്തമയ്ക്കുള്ള നല്ലൊരു പരിഹാരമാണ് വെളുത്തുള്ളിയിട്ട പാല്‍ കുടിയ്ക്കുന്നത്.

ഇത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ് ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിന് ഏറെ നല്ലതും.

മഞ്ഞപ്പിത്തത്തിനുള്ള നല്ലൊരു പരിഹാരമാണ് വെളുത്തുള്ളിയിട്ടു തിളപ്പിച്ച പാല്‍. ഇതിലെ എന്‍സൈമുകള്‍ ലിവറിന്റെ പ്രവര്‍ത്തനം കൃത്യമായി നടക്കാന്‍ സഹായിക്കും. 5 ദിവസം ഇത് അടുപ്പിച്ചു കുടിയ്ക്കുന്നത് മഞ്ഞപ്പിത്തം വേഗം മാറാന്‍ വഴിയൊരുക്കും.

പാല്‍ കുടിയ്ക്കുമ്ബോഴുണ്ടാകുന്ന അസിഡിറ്റി പ്രശ്നങ്ങളൊഴിവാക്കാനുള്ള മികച്ചൊരു വഴിയാണ് വെളുത്തുള്ളിയിട്ടു തിളപ്പിച്ച പാല്‍.ഗ്യാസ്, നെഞ്ചെരിച്ചില്‍ പ്രശ്നങ്ങള്‍ക്കെലാം പരിഹാരമാകും.

ശരീരത്തിലെ രക്തയോട്ടം നല്ല രീതിയില്‍ നടക്കാനുള്ള നല്ലൊരു വഴിയാണ് വെളുത്തുള്ളിയിട്ടു തിളപ്പിച്ച പാല്‍.

രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ടുതന്നെ പുരുഷന്മാരിലെ ലൈംഗികപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

ഈ പാലില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടിയിട്ടു കുടിയ്ക്കുന്നത് ചുമയും കഫക്കെട്ടുമെല്ലാം അകറ്റും.

ദിവസവും വെളുത്തുള്ളിയിട്ടു തിളപ്പിച്ച പാല്‍ കുടിയ്ക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ്.

രാത്രിയില്‍ ഉറക്കം വരാത്തതിനുള്ള, അതായത് ഇന്‍സോംമ്നിയ പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം.