NewsOnlive.in

മെഡി. കോഴ്സുകളുടെ സീറ്റുകള്‍ കൂട്ടും- ജെ.പി. നഡ്ഡ

തിരുവനന്തപുരം: നിലവിലുള്ള മെഡിക്കല്‍ കോളേജുകളില്‍ ബിരുദ, ബിരുദാനന്തര കോഴ്സുകളിലെ സീറ്റുകളുടെ എണ്ണം കൂട്ടുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ. രാജ്യത്ത് വിദഗ്ധ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനാണിത്. കേന്ദ്രസര്‍ക്കാര്‍ പുതുതായി മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയുടെ മുപ്പത്തി മൂന്നാമത് വാര്‍ഷിക ബിരുദദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവേശന നടപടികള്‍ സുതാര്യമാക്കാനായാണ് ഏകീകൃത പ്രവേശന പരീക്ഷയായ നീറ്റ് നടപ്പാക്കിയത്. വിദൂരഗ്രാമങ്ങളിലുള്ള ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ സേവനത്തിനായി ചെറിയ ഒരു പങ്ക് സമയമെങ്കിലും നീക്കിവെയ്ക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ആണവോര്‍ജ കമ്മിഷന്‍ മുന്‍ ചെയര്‍മാന്‍ ഡോ. അനില്‍ കാകോദ്കര്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായി.