NewsOnlive.in

സൈബര്‍ ആക്രമണം; പിന്നില്‍ അമേരിക്കയോ ഉത്തരകൊറിയയോ?

ന്യൂയോര്‍ക്ക്: ലോകത്തെ നടുക്കിയ സൈബര്‍ ആക്രമണത്തിന് പിന്നില്‍ അമേരിക്കയോ ഉത്തരകൊറിയയോ ആണെന്ന് അഭ്യൂഹം. ലോകത്തുടനീളമായി 150 രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളെ തകര്‍ത്ത മാല്‍വേറിന്റെ ഉറവിടം എവിടെയാണെന്നത് സംബന്ധിച്ച് ലോക രാജ്യങ്ങള്‍ തര്‍ക്കങ്ങള്‍ തുടരുകയാണ്.

കമ്പ്യൂട്ടറുകളെ തകര്‍ത്ത മാല്‍വേറിന്റെ ചില ആദ്യകാല പതിപ്പുകള്‍ ഉത്തരകൊറിയന്‍ സര്‍ക്കാരിന്റെ ഹാക്കര്‍മാരായ ലാസാറസിന്റെ സൃഷ്ടിയാണെന്ന് ചില കമ്പ്യൂട്ടര്‍ വിദഗ്ധര്‍ പറയുന്നു.

കാസ്പര്‍സ്‌ക്കി, സൈമാടെക്ക് ലാബ് ഗവേഷകരാണ് റാന്‍സംവേറുമായി ബന്ധപ്പെട്ട ചില തെളിവുകള്‍ കണ്ടെത്തിയത്. 2015 ഫെബ്രുവരിയില്‍ നടന്ന ആക്രമണത്തില്‍ ഉപയോഗിച്ചതിന് സമാനമായ ചില കോഡുകള്‍ പുതിയ ആക്രമണത്തില്‍ കണ്ടെത്തുകയായിരുന്നു.

അതിനിടയില്‍ ആക്രമണത്തിന് പിന്നില്‍ അമേരിക്കയെന്ന് ആരോപിച്ച് റഷ്യ രംഗത്ത് വന്നതും അന്താരാഷ്ട്ര ചര്‍ച്ചയായി. എന്നാല്‍, ജര്‍മ്മനി, ബ്രിട്ടന്‍, അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ചൈന, ജപ്പാന്‍, ഇന്ത്യ എന്നിവിടങ്ങളിലെല്ലാം വന്‍ ആക്രമണമുണ്ടായത് സംശയങ്ങള്‍ക്കിട നല്‍കുകയാണ്.