NewsOnlive.in

കണ്ണൂരിലെ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നത് പരിശോധിക്കണമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കണ്ണൂരില്‍ അക്രമങ്ങളും കൊലപാതകങ്ങളും ആവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഈ വിഷയത്തില്‍ മുഖ്യമന്ത്രി അഭിപ്രായം പറഞ്ഞിട്ടുണ്ട്. ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്തി കര്‍ശന ശിക്ഷാനടപടി എടുക്കണം. കൊലപാതകം ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.