NewsOnlive.in

ആര്യന്റെ മകനല്ല അബ്രാം, അഭ്യൂഹങ്ങള്‍ക്ക് ഷാരൂഖിന്റെ മറുപടി

മക്കളായ അബ്രാമിനെയും ആര്യനെക്കുറിച്ചും പ്രചരിക്കുന്ന അപവാദങ്ങള്‍ക്ക് മറുപടി നല്‍കി ഷാരൂഖ് ഖാന്‍. ടെഡ് കോണ്‍ഫറന്‍സില്‍ നടന്ന സംഭാഷണങ്ങള്‍ക്കിടയിലാണ് ഷാരൂഖിന്റെ പ്രതികരണം. ഷാരൂഖിന്റെ ഇളയ മകന്‍ അബ്രാം മൂത്ത മകന്‍ ആര്യന് കാമുകിയില്‍ ജനിച്ച കുഞ്ഞാണെന്ന മട്ടില്‍ സോഷ്യല്‍ മീഡയയില്‍ വന്‍തോതില്‍ വ്യാജപ്രചാരണങ്ങളുണ്ടായിരുന്നു.

നാല് വര്‍ഷം മുമ്ബാണ് സ്നേഹമയിയായ എന്റെ ഭാര്യ ഗൗരിക്കും എനിക്കും മൂന്നാമതൊരു കുഞ്ഞു കൂടി വേണമെന്ന ആഗ്രഹം ജനിക്കുന്നത്. കുഞ്ഞുണ്ടായപ്പോള്‍ അത് പതിനഞ്ച് വയസ്സുള്ള എന്റെ മൂത്ത മകന്‍ ആര്യന്റെ കുഞ്ഞാണെന്ന തരത്തില്‍ ഇന്റര്‍നെറ്റില്‍ പ്രചരണം ഉണ്ടായി. റൊമാനിയക്കാരി കാമുകിയിലാണ് ആര്യന് അബ്രാം ജനിച്ചതെന്നും മകന്റെ കുഞ്ഞിനെ ഞാന്‍ എടുത്തു വളര്‍ത്തുന്നു എന്നുമായിരുന്നു കഥകള്‍. റൊമാനിയയില്‍വെച്ച്‌ ഓടിക്കൊണ്ടിരുന്ന കാറില്‍ ആര്യന്‍ കാമുകിയെ ഗര്‍ഭണിയാക്കിയെന്ന മട്ടിലായിരുന്നു പ്രചാരണം. ഇതിനായി ഒരു വ്യാജ വീഡിയോയും ഉണ്ടാക്കി പ്രചരിപ്പിച്ചു. ഇത് ഞങ്ങളുടെ കുടുംബത്തെ വല്ലാതെ വിഷമിപ്പിച്ചു. ഇപ്പോള്‍ 19 വയസ്സായ എന്റെ മൂത്ത മകന്‍, അവനോടാരെങ്കിലും ഹലോയെന്നു വിഷ് ചെയ്താല്‍ ചുറ്റും നോക്കി അവന്‍ പറയും: എനിക്ക് ഒരു യൂറോപ്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് പോലുമില്ല, ബ്രോ- ഷാരൂഖ് പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളുടെ ഈ കാലത്ത് യാഥാര്‍ത്ഥ്യം ഭാവനയും ഭാവന യാഥാര്‍ത്ഥ്യവുമാകുന്നു. ഞാന്‍ ആരായിരിക്കണമെന്നു ചിന്തിച്ച ഒരാളല്ല താനിപ്പോളെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു. ഇനിയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വാടക ഗര്‍ഭപാത്രത്തിലൂടെയാണ് 2013 മെയ് 27നു അബ്രാം ജനിച്ചതെന്നാണു പൊതുവേ കരുതപ്പെടുന്നത്.