NewsOnlive.in

പയ്യന്നൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു.

പയ്യന്നൂര്‍ കക്കാംപാറ മണ്ഡല്‍ കാര്യവാഹക് ചൂരക്കാട് ബിജുവാണ് കൊല്ലപ്പെട്ടത്.

പാലക്കോട് പാലത്തിനു സമീപം വൈകിട്ട് നാലുമണിയോടെയാണ് ബിജുവിന് വെട്ടേറ്റത്. കണ്ണൂരില്‍ നാളെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

സിപിഎം പ്രവര്‍ത്തകന്‍ ധനരാജ് കൊല്ലപ്പെട്ട കേസിലെ പന്ത്രണ്ടാം പ്രതിയാണ് ബിജു.

2016 ജൂലൈയിലായിരുന്നു രാമന്തളി കുന്നരുവില്‍ സിപിഎം പ്രവര്‍ത്തകന്‍ ധനരാജ് കൊലചെയ്യപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ ഒരുസംഘമാണ് വീട്ടില്‍ കയറി വീട്ടുകാരുടെ മുന്നില്‍ വച്ച്‌ കാരന്താട്ട് ചുള്ളേരി വീട്ടില്‍ സി വി ധനരാജിനെ (38) വെട്ടിക്കൊന്നത്.

ധനരാജ് കൊല്ലപ്പെട്ട അന്നു തന്നെ ഓട്ടോ ഡ്രൈവറും ബിഎംഎസ് പ്രവര്‍ത്തകനുമായ അന്നൂര്‍ സ്വദേശി സി കെ രാമചന്ദ്രനും (46) കൊല്ലപ്പെട്ടിരുന്നു.