NewsOnlive.in

സാധാരണക്കാര്‍ക്ക് അല്പം ആശ്വാസം-ഭവനവായ്പ പലിശ നിരക്ക് കുറച്ചു

മുംബൈ:എസ് ബി ഐ ഭവന വായ്പയുടെ പലിശനിരക്ക് കുറച്ചു.30 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് 0.25 ശതമാനമാണ് കുറച്ചത്. പുതിയ പലിശനിരക്ക് 8.35 ശതമാനമാണ്.30 ലക്ഷം രൂപയ്ക്കുമുകളിലുള്ള വായ്പകളുടെ നിരക്ക് 8.50 ശതമാനമാണ്. നിലവില്‍ ഇത് 8.60 ശതമാനമായിരുന്നു.75 ലക്ഷത്തിന് മുകളിലുള്ള നിരക്ക് 8.60 ശതമാനമായിതന്നെ തുടരും.