NewsOnlive.in

പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്നം, എലിയെ പിടിക്കുമോ എന്നതിലാണ് കാര്യം; ചെന്നിത്തലയ്ക്ക് മറുപടിയുമായി എംഎം മണി

തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിന് മറുപടിയുമായി വൈദ്യുതി മന്ത്രി എംഎം മണി. മണിക്ക് വിദ്യുച്ഛക്തിയെന്ന് ഇന്ത്യയിലെ ഏതെങ്കിലും ഭാഷയില്‍ എഴുതാനറിയുമെങ്കില്‍, അദ്ദേഹത്തെ അംഗീകരിക്കാമെന്നായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം. മറ്റു പലരെയും പോലെ ഭാഷാപാണ്ഡിത്യവും വിദ്യാസമ്ബന്നതയും തനിക്കില്ലെന്നും എങ്കിലും നല്ല നിലയില്‍ കാര്യങ്ങള്‍ ചെയ്യാ

നുള്ള ആര്‍ജ്ജവും ബുദ്ധിയും ഇച്ഛാശക്തിയും തനിക്കുണ്ടെന്നും മണി പറയുന്നു. കടുത്ത വേനലില്‍ ഡാമുകള്‍ വറ്റിവരണ്ടപ്പോള്‍ പവര്‍കട്ടും ലോഡ്ഷെഡിങും ഇല്ലാതെ മുന്നോട്ടു പോകാന്‍ സാധിക്കുന്നത് ഇതിന്റെ തെളിവാണെന്നും മണി പറയുന്നു.

വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവര്‍ പുച്ഛിച്ചോട്ടെ. പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്നം, എലിയെ പിടിക്കുമോ എന്നതിലാണ് കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇന്നലെയാണ് മണിയുടെ വിദ്യാഭ്യാസത്തെ പരിഹസിച്ച്‌ രമേശ് ചെന്നിത്തല രംഗത്തെത്തിയത്. മണിക്ക് വിദ്യുച്ഛക്തിയെന്ന് എഴുതാന്‍ പോലും അറിയില്ലെന്ന് ചെന്നിത്തല പ്രസംഗിച്ചിരുന്നു.