NewsOnlive.in

മോദിയെക്കാള്‍ കൂടുതല്‍ വിദേശയാത്ര മൗനി ബാബ നടത്തി;മന്‍മോഹന്‍സിങ്ങിനെ പരിഹസിച്ച്‌ അമിത്ഷാ

ലക്നൗ: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി താരതമ്യപ്പെടുത്തിയാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അത്രയും തവണ വിദേശ സന്ദര്‍ശനം നടത്തിയിട്ടില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കാള്‍ കൂടുതല്‍ വിദേശ സന്ദര്‍ശനം ശ്രീമാന്‍ മൗനി ബാബ നടത്തി, പക്ഷേ ആരും അതറിഞ്ഞില്ലെന്നും ഗൗനിച്ചതുമില്ലെന്നും അമിത് ഷാ പറഞ്ഞു.

ബിജെപി നിര്‍വാഹക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

നരേന്ദ്ര മോദി ഇടക്കിടെ വിദേശ പര്യടനം നടത്തുന്നുണ്ട്. എന്നാല്‍ മൗനിബാബ പോയതുപോലെയല്ല. ഇപ്പോഴാണ് ഒരു പ്രധാനമന്ത്രി വിദേശ പര്യടനം നടത്തുന്നുണ്ട് എന്ന് നാം അറിയുന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.