NewsOnlive.in

പി വി സിന്ധുവും വെള്ളിത്തിരയിലേക്ക്

മുംബൈ: ( 02.05.2017) സൈന നേവാളിന് പിന്നാലെ പി വി സിന്ധുവിന്‍റെ ജീവിതവും സിനിമയാവുന്നു. പ്രമുഖ നടനും നിർമ്മാതാവുമായ സോനുസൂദ് ആണ് സിന്ധുവിനെ കുറിച്ചുള്ള സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. കഠിനാധ്വാനത്തിലൂടെയും ആത്മസമർപ്പണത്തിലൂടെയും ഏത് സ്വപ്നവും കീഴടക്കാമെന്ന് തെളിയിച്ച സിന്ധുവിന്റെ ജീവിതം, യുവാക്കൾക്ക് വലിയ പ്രചോദനമാണെന്ന് സോനുസൂദ് പറഞ്ഞു.

എട്ട് മാസമായി സോനുവും സംഘവും സിനിമയുടെ പണിപ്പുരയിലാണ്. സിന്ധുവിന്‍റെ എട്ടാം വയസ്സുമുതലുള്ള കളിജീവിതം സിനിമയിൽ തെളിയും. ഒളിംപിക്സിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ബാഡ്മിന്‍റൺ താരമാണ് സിന്ധു. റിയോ ഒളിംപിക്സിലായിരുന്നു സിന്ധുവിന്‍റെ നേട്ടം.

ബയോപിക് നിർമിക്കുന്നുവെന്ന വാർത്ത അഭിമാനകരമാണെന്ന് സിന്ധു പറഞ്ഞു. വലിയ അംഗീകാരമാണിത്. രാജ്യത്തെ ലക്ഷക്കണക്കിന് യുവതാരങ്ങൾക്ക് തന്‍റെ ജീവിത കഥ പ്രമേയമായ ചിത്രം പ്രചോദമാകുമെന്നാണ് കരുതുന്നത്. സോനുവിനും ടീമിനും എല്ലാ ആശംസകളും നേരുന്നുവെന്നും സിന്ധു പറഞ്ഞു.