NewsOnlive.in

അഫ്ഗാന്‍ പൗരന്റെ വയറ്റില്‍ നിന്നും 46 ഹെറോയിന്‍ ക്യാപ്സ്യൂളുകള്‍ കണ്ടെടുത്തു

ന്യൂഡല്‍ഹി : മരണമടഞ്ഞ അഫ്ഗാന്‍ പൗരന്‍ മഹദിയ ദാവൂദിന്റെ വയറ്റില്‍ നിന്നും 46 ഹെറോയിന്‍ ക്യാപ്സ്യൂളുകള്‍ കണ്ടെടുത്തു.

മോശമായ ആരോഗ്യസ്ഥിതിയെ തുടര്‍ന്ന് മെഡിക്കല്‍ വിസയില്‍ ഡല്‍ഹിയിലെത്തിയ മഹദിയ ദാവൂദ് (55) രണ്ട് ദിവസം ബന്ധുവിന്റെ വീട്ടിലായിരുന്നു താമസം.

ആരോഗ്യാവസ്ഥ മോശമായതിനാല്‍ പെട്ടെന്നുള്ള മരണത്തില്‍ ബന്ധുക്കള്‍ക്കാര്‍ക്കും തന്നെ സംശയമുണ്ടായില്ല. പക്ഷെ ദാവൂദിന്റെ മരണ കാരണമറിഞ്ഞ് ഞെട്ടിത്തെറിച്ചിരിക്കുകയാണ് ബന്ധുക്കളും പൊലീസും.

മരണശേഷം എയിംസില്‍ നടന്ന മൃതദേഹ പരിശോധനയിലാണ് അഞ്ച് കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ ക്യാപ്സ്യൂളുകള്‍ ദാവൂദിന്റെ വയറ്റില്‍ നിന്നും കണ്ടെടുത്തത്.ക്യാപ്സ്യൂളുകളുടെ പൊട്ടിത്തെറിയാണ് മരണകാരണം.

രണ്ടാഴ്ച മുന്‍പ് ഇതുപോലെ മറ്റൊരു അഫ്ഗാന്‍ സ്വദേശി ഡ്രഗ് ക്യാപ്സ്യൂളുകള്‍ വയറ്റില്‍ സൂക്ഷിച്ച്‌ മരിക്കുകയുണ്ടായി.

ഡ്രഗ് ക്യാപ്സ്യൂളുകള്‍ വയറ്റില്‍ സൂക്ഷിക്കുമ്ബോള്‍ ശരീരത്തിനുള്ളിലുണ്ടാവുന്ന വിഷബാധയാണ് രണ്ടുപേരുടേയും മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.