NewsOnlive.in

രാജസ്ഥാനി ഭിണ്ടി

ചേരുവകള്‍:

  • വെണ്ടക്ക -250ഗ്രാം
  • ജീരകം -കാല്‍ ടീസ്പൂണ്‍
  • കലോഞ്ഞി (ഒനിയന്‍ സീഡ്സ്) -അര ടീസ്പൂണ്‍
  • മുളക് പൊടി -അര ടീസ്പൂണ്‍
  • കടലമാവ് -3 ടീസ്പൂണ്‍
  • ജീരകപ്പൊടി, മല്ലിപ്പൊടി, ഗരംമസാലപ്പൊടി, ഡ്രൈ മാംഗോ പൗഡര്‍ -1 ടീസ്പൂണ്‍ വീതം
  • പെരിഞ്ചീരകം -ഒന്നര ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  • ഉപ്പ് -പാകത്തിന്
  • എണ്ണ -കാല്‍ കപ്പ്
  • പച്ചമുളക് -4 എണ്ണം

തയാറാക്കേണ്ടവിധം:

വെണ്ടക്ക നന്നായി കഴുകി തുടച്ചുവെക്കുക. രണ്ട് അഗ്രവും മുറിച്ച്‌ നീളത്തില്‍ വരഞ്ഞുവെക്കുക. ജീരകവും ഒനിയന്‍ സീഡ്സും ഒഴികെയുള്ള ഡ്രൈ മസാലകള്‍ യോജിപ്പിച്ച്‌ വെക്കുക. ഇതില്‍ ഒരു ടീസ്പൂണ്‍ പെരിഞ്ചീരകവും കടലമാവും ചേര്‍ക്കുക. ഒരു ടീസ്പൂണ്‍ എണ്ണയും ഉപ്പും ചേര്‍ത്തിളക്കുക. ഈ മസാലക്കൂട്ട് വെണ്ടക്കയില്‍ നിറച്ചുവെക്കുക. മിച്ചമുള്ള അര ടീസ്പൂണ്‍ പെരിഞ്ചീരകവും ജീരകവും പച്ചമുളക് അരിഞ്ഞതും ഒനിയന്‍ സീഡ്സും 3 ടേബ്ള്‍സ്പൂണ്‍ ചൂടെണ്ണയിലിട്ട് ഒരു മിനിറ്റ് വറുക്കുക. എല്ലാ വെണ്ടക്കയും ഇതിലിട്ട് അഞ്ച് മിനിറ്റ് അടച്ചുവെക്കുക. ഇടക്കിടെ തുറന്ന് ഇളക്കുക. വെണ്ടക്ക പൂര്‍ണമായും വെന്താല്‍ ഇളക്കി വറുക്കുക. നല്ല കരുകരുപ്പ് ഉണ്ടായിരിക്കണം.