NewsOnlive.in

ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയ ഭാര്യക്കും കാമുകനും ജയില്‍ ശിക്ഷ

ലക്നൗ: ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയ ഭാര്യയ്ക്കും കാമുകനും മുസാഫര്‍നഹര്‍ കോടതി ശിക്ഷ വിധിച്ചു. പത്ത് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ഇവര്‍ക്ക് ലഭിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. 35കാരിയായ സുക്കയ്ക്കും അവരുടെ കാമുകന്‍ സഞ്ജയ്ക്കുമാണ് കോടതി ശിക്ഷ വിധിച്ചത്.

10,000 രൂപ ഓരോരുത്തരും പിഴ അടയ്ക്കുകയും വേണം. സെക്ഷന്‍ ഐപിസി 364 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മന്‍സുര്‍പുര്‍ ഗ്രാമത്തിലാണ് ഇവര്‍ താമസിക്കുന്നത്. ഇവര്‍ വര്‍ഷങ്ങളായി അടുപ്പത്തിലാണ്.

ഇരുവരുടെ ബന്ധത്തെ ഭര്‍ത്താവ് എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോകാന്‍ സുക്ക കാമുകന്റെ സഹായം തേടിയത്.