NewsOnlive.in

ഒന്പതാം ക്ലാസ് വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചു

കോട്ടയം: കൊല്ലത്ത് വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കിയതിന്‍റെ ഞെട്ടൽ മാറും മുന്പ് കോട്ടയത്തും സമാന സംഭവം. പൊൻകുന്നത്ത് ഒന്പതാം ക്ലാസ് വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. പൊൻകുന്നത്തെ സ്വകാര്യ സ്കൂളിലെ വിദ്യാർഥിനിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.