NewsOnlive.in

ജെറ്റ് എയര്‍വേസില്‍ പിറന്ന മലയാളികുഞ്ഞിന് ഇനി ആയുഷ്കാലം സൗജന്യയാത്ര

മുംബൈ: ജെറ്റ് എയര്‍വേസ് വിമാനത്തില്‍ പിറന്ന മലയാളിയായ കുഞ്ഞിന് ഇനി ആയുഷ്കാലം ജെറ്റ് എയര്‍വേസില്‍ സൗജന്യമായി യാത്ര ചെയ്യാം. ജെറ്റ് എയര്‍വേസില്‍ പിറന്ന ആദ്യ കുട്ടിയെന്ന നിലയില്‍ ഇനി ജീവിതകാലം മുഴുവന്‍ ഈ കുട്ടിക്ക് സൗജന്യമായി തങ്ങളുടെ വിമാനത്തില്‍ യാത്രചെയ്യാമെന്ന് ജെറ്റ് എയര്‍വേസ് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ചയാണ് ദമാമില്‍നിന്ന് കൊച്ചിയിലേക്കു വന്ന ജെറ്റ് എയര്‍വെയ്സിന്റെ 569 നമ്ബര്‍ വിമാനത്തിനുള്ളില്‍ യുവതി പ്രസവിച്ചത്.

വിമാനത്തില്‍ സഞ്ചരിക്കുന്നതിനിടയില്‍ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് വിമാനക്കമ്ബനി ജീവനക്കാരും യാത്രികയായ നഴ്സും ചേര്‍ന്നാണ് പരിചരണം നല്‍കിയത്. ദമാമില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന ജെറ്റ് എയര്‍വേസിന്റെ 9 ഡബ്യൂ 569 വിമാനത്തിനുള്ളിലാണ് യുവതി പ്രസവിച്ചത്. ഇതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി മുംബൈ വിമാനത്താവളത്തില്‍ ഇറക്കി. വിമാനം പാകിസ്താന് മുകളിലൂടെ പറക്കുമ്ബോഴാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയതെന്ന് ജീവനക്കാര്‍ അറിയിച്ചു. വിമാനത്താവളത്തിലെ ആംബുലന്‍സിലാണ് യുവതിയെയും കുഞ്ഞിനെയും മുംബൈയിലെ ആശുപത്രിയിലേക്കു മാറ്റിയത്.