NewsOnlive.in

മത്സ്യം ഭക്ഷിക്കുന്നവര്‍ സൂക്ഷിച്ചോളൂ; കേരളത്തിലെത്തുന്ന മത്സ്യങ്ങളുടെ അവസ്ഥ കേട്ടാല്‍ ഞെട്ടും!!!

തിരുവനന്തരപുരം: സംസ്ഥാനത്ത് മത്സ്യ ക്ഷാമത്തിന്റെ മറവില്‍ എത്തുന്നത് മറ്റ് രാജ്യങ്ങള്‍ തിരസ്ക്കരിക്കുന്ന മത്സ്യങ്ങളെന്ന് റിപ്പോര്‍ട്ട്. ഇവ ഭക്ഷിക്കുന്നവര്‍ക്ക് വ്യാപകമായി അസ്വസ്ഥത അനുഭവപ്പെടുന്നുനെനന്നും റിപ്പോര്‍ട്ടുണ്ട്. ഇതോടെ വരവ് മത്സ്യത്തിന് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്.

അതേസമയം വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് ട്രോളിങ് നിരോധനവും നിലവില്‍വന്നു. സംസ്ഥാനത്ത് രൂക്ഷമായ മത്സ്യക്ഷാമത്തിന് ഇടയിലും വിഴിഞ്ഞത്ത് കൊഞ്ചു ചാകര എത്തിയത് മത്സ്യ തൊഴിലാളികള്‍ക്ക് പ്രതീക്ഷയേകുന്നുണ്ട്. എന്നാല്‍ മഴക്കാലത്ത് കടല്‍ പ്രക്ഷുബ്ധമായത് തിരിച്ചടിയാണ്. 12 നോട്ടിക്കല്‍ മൈലിനു പുറത്ത് കേന്ദ്രസര്‍ക്കാരിന്റെ നിരോധനമുണ്ട്.

മുന്‍വര്‍ഷങ്ങളില്‍ ട്രോളിങ് നിരോധന കാലത്തും മത്സ്യബന്ധനം വ്യാപകമായതിനാല്‍ ഇത്തവണ നിരോധനം കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. മത്യബന്ധനം നടത്തുന്നത് നിയന്ത്രിക്കാന്‍ കോസ്റ്റുഗാര്‍ഡും മറൈന്‍ എന്‍ഫോഴ്സ്മെന്റും നടപടി സ്വീകരിക്കണമെന്ന് ജെ മേഴ്സിക്കുട്ടിയമ്മ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. കടലിലെ രക്ഷാ പ്രവര്‍ത്തനത്തിനായി ഇത്തവണ 17 ബോട്ടുകള്‍ വിവിധയിടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.