NewsOnlive.in

ക്രീമി ഫിഷ് പെരട്ട്

കിങ്ഫിഷ് -അര കിലോ

(മുളകുപൊടി, മഞ്ഞള്‍പൊടി, കുരുമുളകുപൊടി, നാരങ്ങാ നീര്, തൈര്, ഉപ്പ്, പച്ചമുളക്, കറിവേപ്പില മല്ലിയില, പുതിനയില എന്നിവയെല്ലാം അരച്ച്‌ മീന്‍ കഷണങ്ങളില്‍ പുരട്ടി ഒരു മണിക്കൂറെങ്കിലും ഫ്രിഡ്ജില്‍വച്ച ശേഷം എടുത്തു ഫ്രൈ ചെയ്ത് വെക്കുക)

മീന്‍ വറുത്തു മാറ്റിയ എണ്ണയില്‍ മൂന്നു സവാള, രണ്ടു തക്കാളി എന്നിവ അരിഞ്ഞതും രണ്ടു പച്ചമുളക് കീറിയതും മൂന്നു സ്പൂണ്‍ ഇഞ്ചി, വെളുത്തുള്ളി പേസ്​റ്റും ചേര്‍ത്തു വഴറ്റുക.

പിന്നീട് കറിവേപ്പില, മല്ലിയില എന്നിവ ചേര്‍ക്കുക. നന്നായി വഴറ്റിക്കഴിഞ്ഞാല്‍ മൂന്നു സ്പൂണ്‍ മല്ലിപ്പൊടി, രണ്ടു സ്പൂണ്‍ ഷാഹി മുളകുപൊടി, അര സ്പൂണ്‍ മഞ്ഞള്‍ പൊടി, അര സ്പൂണ്‍ ഷാഹി ഗരം മസാല, അര സ്പൂണ്‍ പെരുംജീരകം പൊടി എന്നിവ ചേര്‍ക്കുക. പൊടികള്‍ മൂത്തു കഴിഞ്ഞാല്‍ കുറച്ചു വാളന്‍പുളി പിഴിഞ്ഞ് ഒഴിക്കുക. പിന്നാലെ മൂന്നു സ്പൂണ്‍ ഫ്രഷ്ക്രീം ഒഴിക്കുക. നന്നായി തിളച്ചാല്‍ വറുത്ത മീന്‍ കഷണങ്ങള്‍ ചേര്‍ക്കുക. പാകത്തിന് കുറുകിയാല്‍ മല്ലിയില തൂകി ഇറക്കാം. ഇനി നന്നായി അലങ്കരിച്ചു മേശയിലേക്ക്.