NewsOnlive.in

ഇറാനിപോള

ചേരുവകള്‍:

  • മുട്ട -നാല്
  • മൈദ-1 കപ്പ്
  • പാല്‍ -1 കപ്പ്
  • എണ്ണ -1 കപ്പ്
  • ഉപ്പ് -ആവശ്യത്തിന് (ഇത്രയും സാധനങ്ങള്‍ ഒരുമിച്ചാക്കി മിക്സിയില്‍ നന്നായി അടിച്ചുവെക്കുക)

ഫില്ലിങ്ങിനു വേണ്ട സാധനങ്ങള്‍:

  • കുരുമുളകും ഉപ്പും ചേര്‍ത്ത് വേവിച്ചു നുറുക്കിയ ചിക്കന്‍ -കാല്‍ കിലോ
  • സവാള -2 എണ്ണം
  • കാരറ്റ് -2 എണ്ണം
  • കാപ്സിക്കം -1 എണ്ണം
  • മുട്ട -2 എണ്ണം
  • പച്ചമുളക് -ആവശ്യത്തിന്
  • സ്പ്രിങ് ഒണിയന്‍ അരിഞ്ഞത് -കുറച്ച്‌
  • കുരുമുളക് പൊടി -1 ടേബിള്‍ സ്പൂണ്‍
  • സോയ സോസ് -1 ടേബിള്‍ സ് പൂണ്‍
  • എണ്ണ -ആവശ്യത്തിന്
  • ഉപ്പ് -പാകത്തിന്
  • നെയ്യ് അല്ലെങ്കില്‍ വെണ്ണ -അല്‍പം

തയാറാക്കുന്ന വിധം:

പാനില്‍ എണ്ണ ഒഴിച്ച്‌ ഒഴിച്ച്‌ സവാള, പച്ചമുളക് എന്നിവ ചെറുതായി വഴറ്റിയെടുക്കുക, മുട്ട അല്‍പം ഉപ്പ് ചേര്‍ത്ത് പതപ്പിച്ച്‌​കൂട്ടിലേക്ക് ചേര്‍ത്ത് നന്നായി ചിക്കിയെടുക്കുക .അതു മാറ്റിയ ശേഷം വീണ്ടും അല്‍പം എണ്ണ ഒഴിച്ച്‌​കാരറ്റും കാപ്സിക്കവും ചെറുതായി വഴറ്റി അല്‍പം കുരുമുളക് പൊടിയും, സോയാ സോസും, ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. ആദ്യം ഉണ്ടാക്കി മാറ്റിയ മുട്ട ചിക്കിയതും ചിക്കനും ചേര്‍ത്ത് നന്നായി വഴറ്റി അരിഞ്ഞ സ്പ്രിങ് ഒണിയന്‍ ചേര്‍ത്ത് അടച്ചുവെക്കുക.

ഒരു നോണ്‍സ്റ്റിക്​പാന്‍ എടുത്ത് അതില്‍ അല്‍പം നെയ്യോ വെണ്ണയോ പുരട്ടിയ ശേഷം മിക്സിയില്‍ അടിച്ച കൂട്ട് ഒഴിക്കുക. അതിനു മീതെ ഒരു ലെയര്‍ ഫില്ലിങ്ങിടുക. വീണ്ടും മാവുമുട്ട കൂട്ട് ഒഴിക്കുക. മീതെ ഫില്ലിങ്ങിടുക. അങ്ങിനെ 3, 4 ലെയറില്‍ ആക്കിയെടുക്കുക. 20, 25 മിനിറ്റ് അടച്ച്‌ വെച്ച്‌ വേവിക്കുക. കാപ്സിക്കം, കാരറ്റ്, സ്പ്രിങ് ഒണിയന്‍ എന്നിവ വച്ച്‌ അലങ്കരിക്കുക.

തയാറാക്കിയത്: ഹേമ സോപാനം