NewsOnlive.in

കൊത്തു റൊട്ടി

ചേരുവകള്‍:

  • ഖുബ്ബൂസ്/ചപ്പാത്തി -4 എണ്ണം
  • സവാള ചെറുതായി അരിഞ്ഞത് -1 എണ്ണം
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍
  • പച്ചമുളക് -2 എണ്ണം
  • തക്കാളി അരിഞ്ഞത് -1 എണ്ണം
  • മുളക് പൊടി -അര ടീസ്പൂണ്‍
  • മഞ്ഞള്‍ പൊടി -കാല്‍ ടീസ്പൂണ്‍
  • ഗരം മസാല -അര ടീസ്പൂണ്‍
  • തക്കാളി (ടൊമാടോ) കെച്ചപ്പ് -1 ടീസ്പൂണ്‍
  • മുട്ട -2 എണ്ണം
  • കടുക് -അര ടീസ്പൂണ്‍
  • എണ്ണ -2 ടീസ്പൂണ്‍
  • കറിവേപ്പില, മല്ലിയില -പാകത്തിന്
  • ഉപ്പ് -പാകത്തിന്

തയാറാക്കേണ്ടവിധം:

ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ച മുളക്, തക്കാളി ഇവ ഓരോന്നായി ചേര്‍ത്ത് വഴറ്റുക. നന്നായി വഴന്നു കഴിയുമ്ബോള്‍ അതിലേക്ക് മുളക് പൊടി, മഞ്ഞള്‍ പൊടി, ഗരം മസാല ഇവ ചേര്‍ത്ത് മൂപ്പിക്കുക. ചെറുതായി നുറുക്കിയ ഖുബ്ബൂസ്/ചപ്പാത്തി കൂടി ചേര്‍ത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. മുട്ട അല്‍പം ഉപ്പ് ചേര്‍ത്ത് ഇളക്കിയ മിശ്രിതവും കൂടി ചേര്‍ത്ത് ചിക്കി പൊരിക്കുക. തക്കാളി കെച്ചപ്പും മല്ലിയിലയും കറിവേപ്പിലയും ചേര്‍ത്ത് നന്നായി യോജിപ്പിപ്പ് ചൂടോടെ കഴിക്കാം. പൊറോട്ട ഉപയോഗിച്ചും ഈ വിഭവം തയാറാക്കാം. തലേദിവസത്തെ ബാക്കി വരുന്ന ചിക്കന്‍/ബീഫ്/മുട്ട കറിയുടെ ചാറ് കൂടി ചേര്‍ത്താല്‍ വിഭവത്തിന് രുചി കൂടും.