NewsOnlive.in

സര്‍ക്കാര്‍ വാഗ്ദാനം യാഥാര്‍ത്ഥ്യമാകുന്നു, സ്കൂള്‍ തുറക്കും മുമ്ബേ പാഠപുസ്തകങ്ങള്‍ എത്തി

തിരുവനന്തപുരം: വിദ്യാലയങ്ങള്‍ തുറക്കും മുമ്ബേ പാഠപുസ്തകങ്ങള്‍ എത്തിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം യാഥാര്‍ത്ഥ്യമാകുന്നു.

സംസ്ഥാനത്തെ ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കി. ഹൈസ്കൂള്‍ ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വിതരണം ഇന്ന് ആരംഭിക്കും.

പ്രൈമറി സ്കൂളുകളിലെ പാഠപുസ്തകങ്ങള്‍ ഈ മാസം 22 മുതല്‍ വിതരണം ചെയ്യാനുമാണ് വിദ്യാലയങ്ങള്‍ക്ക് വിദ്യാഭ്യാസവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. സംസ്ഥാനത്തെ 12112 സ്കൂളിലും ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങള്‍ സ്കൂള്‍ തുറക്കുന്നതിന് രണ്ടാഴ്ച മുന്‍പേ തന്നെ ലഭ്യമാക്കി. സ്കൂള്‍ തുറക്കും മുമ്ബ് യൂണിഫോമും വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍.

മുഴുവന്‍ കുട്ടികള്‍ക്കും പാഠപുസ്തകം ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ ലക്ഷ്യത്തോട് സഹകരിച്ച എല്ലാവര്‍ക്കും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നന്ദി അറിയിച്ചു.