NewsOnlive.in

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി, യുവാവ് കൊലക്കുറ്റത്തിന് ജയിലില്‍

പാട്ന: 2015ലാണ് പിങ്കി എന്ന 25കാരിയും മനോജ് ശര്‍മ തമ്മിലുള്ള വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് കുറച്ചു മാസങ്ങള്‍ക്ക് ശേഷം പിങ്കിയെ കാണാതായി. തുടര്‍ന്ന് സ്ത്രീധന പീഡനവും കൊലപാതക കുറ്റവും ചുമത്തി പിങ്കിയുടെ മാതാപിതാക്കള്‍ നല്‍കിയ മനോജിന് പരാതി നല്‍കി. ഒടുവില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ ഒരു മൃതദേഹം പിങ്കിയുടെതാണെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞതോടെ മനോജ് ജയിലിലായി. ബിഹാറിലെ മുസാഫര്‍പൂരിലാണ് സംഭവം.

ഇനി വഴിത്തിരിവ് ഇവിടെയാണ്: കുറച്ച്‌ ആഴ്ചകള്‍ക്ക് മുന്പ് മനോജിന്റെ സുഹൃത്ത് മദ്ധ്യപ്രദേശിലെ ജബല്‍പൂരില്‍ വച്ച്‌ പിങ്കിയെ കണ്ടതായി മനോജിന്റെ മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് അവര്‍ നടത്തിയ അന്വേഷണത്തില്‍ അത് പിങ്കിയാണെന്ന് വ്യക്തമാവുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് പിങ്കിയെയും കാമുകനെയും ബിഹാറിലേക്ക് തിരികെ കൊണ്ടുവരാന്‍ പോകുകയാണ്. വിവാഹത്തിന് മുന്പ് മയൂര്‍ മാലിക്ക് എന്നയാളുമായി യുവതി പ്രണയത്തിലായിരുന്നു. അവരുടെ സമ്മതതോടെ അല്ലായിരുന്നു മനോജുമായുള്ള വിവാഹം. തുടര്‍ന്ന് കാമുകനുമായി പിങ്കി ഒളിച്ചോടി.

ഇപ്പോള്‍ സംഭവത്തില്‍ ക്രിമിനല്‍ ഗൂഡാലോചന ഉള്‍പ്പെടെ ചുമത്തി പിങ്കിയുടെ മാതാപിതാക്കള്‍ക്ക് എതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് പൊലീസ്.