NewsOnlive.in

പാലക്ക് ചീസ്​ പഫ്സ്​

ചേരുവകള്‍:

  • സവാള -ഒരെണ്ണം ചെറുതായി അരിഞ്ഞത്
  • വെജിറ്റബ്ള്‍ ഓയില്‍ -2 ടീസ്​പൂണ്‍
  • പാലക്ക് -2 കപ്പ് അരിഞ്ഞത്
  • ഉപ്പ് -കാല്‍ ടീസ്​പൂണ്‍
  • grated cheese -100 ഗ്രാം
  • എഗ്ഗ് -1 (വേണമെങ്കില്‍)
  • പഫ് പാസ്​സ്ട്രി ഷീറ് -1 പാക്കറ്റ്
  • ബട്ടര്‍ -250ഗ്രാം

തയാറാക്കേണ്ടവിധം:

ഓവന്‍ 200 ഡിഗ്രി ചൂടാക്കിവെക്കുക. സവാള പൊടിയായരിഞ്ഞതും ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് പാലക്ക് ചീര ഇട്ട് വഴറ്റിയ ശേഷം ചീകിയെടുത്ത ചീസ് ​(grated cheese) ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. മുട്ട ആവശ്യമെങ്കില്‍ മാത്രം വേറെ തന്നെ സ്ക്രാമ്ബിള്‍ഡ് ചെയ്ത് ഇതിലേക്ക് യോജിപ്പിക്കാവുന്നതാണ്. ശേഷം ഈ മിശ്രിതം പഫ് പേസ്ട്രി ഷീറ്റ് ആവശ്യാനുസരണം ചതുരാകൃതിയില്‍ മടക്കുക. വക്കുകള്‍ നന്നായി മടക്കി ഉറപ്പിക്കുക. ശേഷം, ബ്രഷ് ഉപയോഗിച്ച്‌ ഇതിനുമേല്‍ ബട്ടര്‍ തടവിവെക്കുക. ഒരു വലിയ ബേക്കിങ് ട്രേയില്‍ നിരത്തിവെച്ച്‌ ചൂടാക്കിവെച്ചിരിക്കുന്ന ഓവനില്‍വെച്ച്‌ 15 മിനിറ്റ് ബേക്ക് ചെയ്യുക. മുകള്‍വശം കരുകരുപ്പായി ബ്രൗണ്‍ നിറമായി കഴിയുമ്ബോള്‍ ഓവനില്‍ നിന്ന് പുറത്തെടുത്ത് ചൂടാറിയ ശേഷം സോസ് കൂട്ടി കഴിക്കാവുന്നതാണ്.