NewsOnlive.in

മൊസൈക് ജെല്ലി പുഡിങ്

ചേരുവകള്‍:

  • പാക്കറ്റ് ജെല്ലി പൗഡര്‍ -85 ഗ്രാം വീതമുള്ള വിവിധ ഫ്ലേവറുള്ള ആറ് പാക്കറ്റ്സ്​ (പല നിറങ്ങളില്‍)
  • തിളച്ചവെള്ളം -ഒരു പാക്കറ്റ് ജെല്ലി പൗഡറിന് ഒരു കപ്പ് വീതം
  • ജെലറ്റിന്‍ -20 ഗ്രാം
  • കണ്ടന്‍സ്​മില്‍സ്​-1 ടിന്‍
  • തിളച്ച വെള്ളം -ഒന്നര കപ്പ്

തയാറാക്കേണ്ടവിധം:

പാക്കറ്റിലുള്ള ജെല്ലി പൗഡര്‍ ഓരോന്നും ആറു പാത്രങ്ങളിലായി ഒരു കപ്പ് തിളച്ച വെള്ളം വീതം ചേര്‍ത്ത് കലക്കി മാറ്റിവെക്കുക. ഈ മിശ്രിതം ചൂടാറിക്കഴിഞ്ഞ ശേഷം ഫ്രിഡ്ജില്‍ രണ്ടു മണിക്കൂര്‍ സെറ്റാകുന്നതു വരെ വെക്കുക. ശേഷം, ഓരോ പാത്രത്തിലെ ജല്ലിയും ശ്രദ്ധയോടെ ചതുരത്തില്‍ മുറിച്ച്‌ വലിയൊരു ഗ്ലാസ്​പാത്രത്തിലേക്ക് പകര്‍ത്തുക. ശേഷം, ജലറ്റിന്‍ പൗഡര്‍ (20 ഗ്രാം) മറ്റൊരു പാത്രത്തിലെടുത്ത് അതിലേക്ക് ഒന്നര കപ്പ് തിളച്ച വെള്ളം ചേര്‍ത്ത് അലിയും വരെ ഇളക്കുക. ഇതിലേക്ക് ചൂടാറിയ ശേഷം മാത്രം, ഒരു ടിന്‍ കണ്ടന്‍സ്​മില്‍ക് ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം, നേരത്തേ മുറിച്ചു വെച്ചിരിക്കുന്ന ജെല്ലിയുടെ പാത്രത്തിലേക്ക് പകരുക. വളരെ സൂക്ഷിച്ച്‌ ഓരോ ജല്ലിയും ക്രമത്തില്‍ സാവധാനം ഇളക്കി യോജിപ്പിക്കുക. ശേഷം, ഫ്രിഡ്ജില്‍ കുറഞ്ഞത് ആറു മണിക്കൂര്‍ സെറ്റാകുന്നതുവരെ വെക്കുക. ശേഷം, ഇഷ്ടമുള്ള ആകൃതിയിലോ ചതുരാകൃതിയിലോ മുറിച്ച്‌ ഉപയോഗിക്കാം. വളരെ സ്വാദിഷ്ഠമായ മഴവില്ലി​​​െന്‍റ വര്‍ണങ്ങളോടു കൂടിയ മൊസൈക് ജെല്ലി പുഡിങ് തയാര്‍.