NewsOnlive.in

ആന്ധ്രയില്‍ മന്ത്രിയുടെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ നഗരവികസന വകുപ്പ് മന്ത്രി പി. നാരായണയുടെ മകന്‍ നിതീഷ് നാരായണ (22) വാഹനാപകടത്തില്‍ മരിച്ചു. നിതീഷിന്റെ സുഹൃത്ത് രാജാ രവി വര്‍മ (23) യും അപകടത്തില്‍ മരിച്ചു. ഹൈദരാബാദില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

ഇവര്‍ സഞ്ചരിച്ചിരുന്ന മെഴ്‌സിഡസ് ബെന്‍സ് എസ്.യു.വി മെട്രോ തൂണില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അതിമവേഗതയാണ് അപകടത്തിനു കാരണമെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വാഹനം ഓടിച്ചിരുന്നത് ആരാണെന്ന് വ്യക്തമായിട്ടില്ല. വാഹനത്തില്‍ എയര്‍ ബാഗ് ഉള്‍പ്പെടെയുള്ള സുരക്ഷാ സൗകര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും അപകടത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.