NewsOnlive.in

തേങ്ങാപാല്‍ പുഡ്ഡിങ്

ചേരുവകള്‍:

  • തേങ്ങാപാല്‍ -ഒരു കപ്പ്
  • പാല്‍ -ഒരു കപ്പ്
  • ചൈനാ ഗ്രാസ് -5 ഗ്രാം.
  • പഞ്ചസാര -5 ടേബ്ള്‍ സ്പൂണ്‍
  • കണ്ടെന്‍സ്ഡ് മില്‍ക്ക് -3 ടേബ്ള്‍ സ്പൂണ്‍ (ഓപ്ഷണല്‍)

തയാറാക്കേണ്ടവിധം:

അര മുറി തേങ്ങാ കുറച്ച്‌ വെള്ളം ചേര്‍ത്ത് മിക്സിയില്‍ അടിച്ച്‌, ഒരു കപ്പ് തേങ്ങാപാല്‍ എടുക്കുക. ടിന്നില്‍ ലഭിക്കുന്ന തേങ്ങാപ്പാലും ഉപയോഗിക്കാം. ചൈനാ ഗ്രാസ് കുറച്ച്‌ നേരം അല്‍പം വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ചെറു തീയില്‍ വെച്ചുരുക്കുക. ഒരു പാനില്‍ പാല്‍ നന്നായി തിളപ്പിക്കുക. തിളച്ചു വരുമ്ബോള്‍ പഞ്ചസാരയും കണ്ടെന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് തീ ഓഫ് ചെയ്യുക. ഇതിലേക്ക് ഉരുക്കിയ ചൈന ഗ്രാസും തേങ്ങാപ്പാലും ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം പുഡ്ഡിങ് ട്രേയിലൊഴിച്ച്‌ ഫ്രിഡ്ജില്‍ വെച്ച്‌ സെറ്റ് ചെയ്യുക. നട്ട്സ് കരമെലിസ് ചെയ്ത പൊടിച്ച ശേഷം പുഡ്ഡിങ്ങിന്‍റെ മുകളില്‍ വിതറി അലങ്കരിക്കാം. അല്ലെങ്കില്‍ കടലമിട്ടായി (പീനട്ട് ചിക്കി) പൊടിച്ച്‌ വിതറി കൊടുക്കാം.

തയാറാക്കിയത്: ഷഹന ഇല്ല്യാസ്​