NewsOnlive.in

മാവോയിസ്റ്റുകളെ ഇല്ലാതാക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍ വേണം: രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: മാവോയിസ്റ്റുകളെ ഇല്ലാതാക്കാന്‍ സില്‍വര്‍ ബുള്ളറ്റ് സേനയെ നിയോഗിക്കുകയല്ല വേണ്ടത് മറിച്ച്‌, ദീര്‍ഘകാല പ്രശ്നപരിഹാരമാണ് ആവശ്യമെന്നും ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ്പറഞ്ഞു. നക്സല്‍ ബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഛത്തിസ്ഗഢിലെ സുഖ്മയില്‍ 25 സൈനികര്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് രാജ്നാഥ് സിങ് മുഖ്യമന്ത്രിമാരുടെയും പോലീസ് മേധാവികളുടെയും യോഗം വിളിച്ചത്. നിലവിലുള്ള മാവോയിസ്റ്റ് അക്രമങ്ങളെ പ്രതിരോധിക്കുന്ന നയത്തില്‍ മാറ്റം വരുത്തണമെന്നും സമര്‍ത്ഥവും പരപ്രേരണകൂടാതെ സാഹചര്യങ്ങളെ നേരിടാനും കഴിയുന്ന നേതൃത്വമാണ് സംസ്ഥനങ്ങള്‍ക്ക് ഉണ്ടായിരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സൈനിക തന്ത്രങ്ങളെ തോല്‍പ്പിക്കുന്ന തരം മാര്‍ഗങ്ങളാണ് മാവോയിസ്റ്റുകള്‍ പ്രയോഗിക്കുന്നത്. അത് മറികടക്കാനുള്ള സംവിധാനമാണ് ഉയര്‍ത്തികൊണ്ടുവരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര, ഒഡീഷ, ബിഹാര്‍, ഛത്തിസ്ഗഢ്, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ സംബന്ധിച്ചു.

Dailyhunt