NewsOnlive.in

കാബൂളില്‍ നടന്ന ചാവേറാക്രമണത്തില്‍ നാലു മരണം

കാബൂള്‍: കാബൂളിലെ യു.എസ് എന്പസിക്ക് അടുത്ത് നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. നാറ്റോയുടെ നേതൃത്വത്തിലുള്ള റീസൊല്യൂട്ട് സപ്പോര്‍ട്ട് മിഷന്റെ അകന്പടി വാഹനങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം. 22ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാബൂളിലെ തിരക്കേറിയ പ്രദേശത്ത് ബുധനാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ പ്രദേശത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളും നശിച്ചിട്ടുണ്ട്.

വിദേശശക്തികള്‍ക്ക് എതിരെ താലിബാന്‍ വെല്ലുവിളി നടത്തിയതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ശക്തമായ ആക്രമണങ്ങളെ നേരിടാന്‍ ശേഷിയുള്ള മൈന്‍ റസിസ്റ്റന്റ് ആംബുഷ് പ്രൊട്ടക്‌ട്ടഡ് വാഹനങ്ങള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല.