NewsOnlive.in

പരിപ്പുവട

ചേരുവകള്‍:

  • കടലപ്പരിപ്പ് -രണ്ട് കപ്പ്
  • വലിയ ഉള്ളി -ഒന്ന് ചെറുതായി മുറിച്ചത്
  • പച്ചമുളക് -രണ്ടെണ്ണം ചെറുതായി മുറിച്ചത്
  • കറിവേപ്പില -രണ്ടുതണ്ട് ചെറുതായി മുറിച്ചത്
  • ഇഞ്ചി -ഒരു കഷണം ചെറുതായി മുറിച്ചത്
  • മല്ലിയില -കുറച്ച്‌ അരിഞ്ഞത്
  • മൈദ -ഒരു വലിയ സ്പൂണ്‍
  • മുളകുപൊടി -രണ്ട് വലിയ സ്പൂണ്‍
  • ഉപ്പ് -ആവശ്യത്തിന്
  • എണ്ണ -ആവശ്യത്തിന്

തയാറാക്കേണ്ടവിധം:

കടലപ്പരിപ്പ് രണ്ട് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് തരുതരുപ്പായി അരച്ചെടുക്കുക. ഇതില്‍ എണ്ണ ഒഴിവാക്കി ബാക്കിയുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് കുഴച്ച്‌ കൈ കൊണ്ട് വടരൂപത്തില്‍ വട്ടത്തില്‍ പരത്തി എണ്ണയില്‍ വറുത്തുകോരുക.