NewsOnlive.in

പള്ളികളിലെ ബാങ്ക് വിളി: ഒറ്റ ട്വീറ്റില്‍ സോനു നിഗമിന്റെ വായടച്ച്‌ പൂജാഭട്ട്

മുംബൈ: ( 18.04.2017) ആരാധനാലയങ്ങളില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നതിനെതിരെ ട്വീറ്റ് ചെയ്ത സോനു നിഗമിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ബോളീവുഡ് താരം പൂജാഭട്ട്. പള്ളികളിലെ ബാങ്ക് വിളി ഗുണ്ടായിസമാണെന്നായിരുന്നു കഴിഞ്ഞ ദിവസം സോനു നിഗം ട്വീറ്റ് ചെയ്തത്.

എന്നാല്‍ മുസ്ലിം ആരാധനാലയങ്ങളില്‍ നിന്നുള്ള ബാങ്ക് വിളിയും ക്രൈസ്തവ ആരാധനാലയങ്ങളിലെ പള്ളി മണികളും ഇന്ത്യയുടെ ആത്മാവാണെന്ന് പൂജാ ഭട്ട് ട്വീറ്റ് ചെയ്തു.

ബാന്ദ്രയില്‍ താമസിക്കുന്ന ഞാന്‍ എന്നും പള്ളി മണികളും ബാങ്ക് വിളിയും കേട്ടാണ് ഉണരുന്നത്. ഞാനൊരു ചന്ദന തിരി കത്തിച്ച് ഇന്ത്യയുടെ ആത്മാവിനെ വന്ദിക്കും – എന്നായിരുന്നു പൂജയുടെ ട്വീറ്റ്.