NewsOnlive.in

സൗജന്യ ഓഫറുകള്‍ ഉടന്‍ പിന്‍ വലിക്കണമെന്ന് ജിയോക്ക് ട്രായ് യുടെ നിര്‍ദേശം

മുംബൈ: ( 07.04.2017) ജിയോ നീട്ടിയ സൗജന്യ സേവനങ്ങള്‍ ഉടൻ പിന്‍വലിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ് ) യുടെ നിര്‍ദേശം. മാര്‍ച്ച്‌ 31ന് അവസാനിച്ച സൗജന്യ ഓഫര്‍ പിന്നെയും മൂന്ന് മാസം നീട്ടിയ നടപടിയാണ് പിന്‍വലിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രൈം അംഗത്വം നേടുന്നതിനുള്ള കാലാവധി നീട്ടിയ നടപടിയും പിന്‍വലിക്കണം. ഏപ്രില്‍ 15 വരെയാണ് ജിയോ പ്രൈം അംഗമാകാനുള്ള കാലാവധി നീട്ടിയത്.

ജിയോ പ്രൈം അംഗത്വം നേടി 303 രൂപയ്ക്കോ അതിന് മേലുള്ള പ്ളാനുകള്‍ തെരഞ്ഞെടുക്കുന്നവര്‍ക്കോ ആണ് മൂന്ന് മാസം കൂടി സൗജന്യ ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്. അതേസമയം ട്രായിയുടെ നിർദേശങ്ങൾ ജിയോ അംഗീകരിച്ചതായാണ് അറിവ്.

അങ്ങനെ വന്നാൽ സൗജന്യ ഓഫറുകൾ ഉടൻ തന്നെ ജിയോ പിൻവലിച്ചേക്കും.