NewsOnlive.in

ജിയോ വരിക്കാര്‍ക്കു സന്തോഷ വാര്‍ത്ത: പ്രൈം മെമ്ബര്‍ഷിപ് സൗജന്യമായി നേടാം

ജിയോ പ്രൈം മെമ്ബര്‍ഷിപ് എടുക്കണമെന്നു റിലയന്‍സിന്റെ നിര്‍ദേശം.റിലയന്‍സ് ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ ഈ വരുന്ന 31ന് അവസാനിക്കുകയാണ്. തുടര്‍ന്ന് ഇപ്പോള്‍ ലഭിക്കുന്ന സൗജന്യ സേവനങ്ങള്‍ ലഭിക്കുന്നതിന് മെമ്ബര്‍ഷിപ് എടുക്കണമെന്നാണു കമ്ബനിയുടെ നിര്‍ദേശം. ഒരു വര്‍ഷ കാലാവധിയുള്ള പ്രൈം മെമ്ബര്‍ഷിപ്പിന് 99 രൂപയാണു വില. 99 രൂപയുടെ ഈ റീചാര്‍ജ് സൗജന്യമായി നേടാന്‍ ഇതാ ഒരു വഴി.

ജിയോ മണി വാലറ്റ് ആപ് വഴി റീചാര്‍ജ് ചെയ്താല്‍ ജിയോ പ്രൈം മെമ്ബര്‍ഷിപ് സൗജന്യമാക്കാന്‍ കഴിയും അതിന് ചെയ്യേണ്ടത് ഇത്രമാത്രം. ജിയോ മണി വാലറ്റ് ആപ്പ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുക. ജിയോ മെമ്ബര്‍ഷിപ് എടുക്കുന്നതിനുള്ള 99 രൂപയുടെ റീചാര്‍ജ് ആദ്യം ചെയ്യുക.

തുടര്‍ന്ന് ഒരു മാസത്തെ കാലാവധിയില്‍ സൗജന്യ ഇന്റര്‍നെറ്റ് ആസ്വദിക്കുന്നതിനുള്ള 303ന്റെ റീചാര്‍ജും ചെയ്യുക.

99 രൂപയുടേയും 303 രൂപയുടേയും റീചാര്‍ജില്‍ 50 രൂപ വീതം ക്യാഷ് ബാക്ക് ലഭിക്കുമെന്നാണു ജിയോ മണി പറയുന്നത്. എങ്ങനെയായാല്‍ ജിയോ പ്രൈം മെമ്ബര്‍ഷിപ്പും 303ന്റെ ഓഫറും ചെയ്യുമ്ബോള്‍ അക്കൗണ്ടില്‍ 100 രൂപ ബാക്കി കിടക്കും. ഫലത്തില്‍ ജിയോ പ്രൈം മെമ്ബര്‍ഷിപ്പിനു മുടക്കിയ തുക അതേപോലെ തിരിച്ചു കിട്ടും.